Quantcast

പി.ഐ.എഫ് ഹീത്രു വിമാനത്താവളത്തിന്റെ ഓഹരി സ്വന്തമാക്കുന്നു

വിമാനത്താവളത്തില്‍ 10% ഓഹരി വാങ്ങുന്നതിന് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്പാനിഷ് കമ്പനിയുമായി ധാരണയിലെത്തി

MediaOne Logo

Web Desk

  • Published:

    29 Nov 2023 6:41 PM GMT

Saudi Arabia’s wealth fund takes 10% stake in Heathrow airport
X

റിയാദ്: സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ ഓഹരി സ്വന്തമാക്കുന്നു. സ്പാനിഷ് കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതിന് പി.ഐ.എഫ് ധാരണയിലെത്തി. ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുന്നതിനും ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിനും ലക്ഷ്യമിട്ടാണ് പി.ഐ.എഫ് നിക്ഷേപം നടത്തുന്നത്.

ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ പത്ത് ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി. സ്പാനിഷ് പശ്ചാത്തല വികസന കമ്പനിയായ ഫെറോവിയലുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം ഹീത്രു എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സിന്റെ ഓഹരികള്‍ പി.ഐ.എഫ് സ്വന്തമാക്കും. ലോകത്തെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ വിമാനത്താവളങ്ങളിലൊന്നാണ് ഹീത്രു വിമാനത്താവളം.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തി കമ്പനികള്‍ക്കും ബിസിനസ് മേഖലക്കും പിന്തുണ നല്‍കുക, ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പി.ഐ.എഫ് നിക്ഷേപം. ഒപ്പം സൗദി ലോജിസ്റ്റിക്‌സ് വ്യോമ മേഖലയില്‍ നടത്തി വരുന്ന പുതിയ പദ്ധതികള്‍ക്കും നിക്ഷേപത്തിനും ആക്കം കൂട്ടുന്നതിനും പി.ഐ.എഫിന്റെ പുതിയ തീരുമാനം സഹായിക്കും.

Summary: Saudi Arabia's Public Investment Fund will buy a 10% stake in London Heathrow Airport

TAGS :

Next Story