Quantcast

സൈനിക, പ്രതിരോധ സഹകരണം; കാനഡയുമായി കൈകോർക്കാൻ സൗദി

മന്ത്രിമാർ ചർച്ച നടത്തി

MediaOne Logo

Web Desk

  • Published:

    3 Aug 2026 3:13 PM IST

Saudi Arabia to enhance military and defense cooperation with Canada
X

റിയാദ്:കാനഡയുമായി സൈനിക, പ്രതിരോധ സഹകരണം വർധിപ്പിക്കാൻ സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാനായി സൗദി എക്‌സിക്യൂട്ടീവ് കാര്യ പ്രതിരോധ സഹമന്ത്രി ഖാലിദ് അൽബിയാരിയും കാനഡ ദേശീയ പ്രതിരോധ സഹമന്ത്രി സ്റ്റെഫാനി ബെക്കുമായി കൂടിക്കാഴ്ച നടത്തി. സൗദി മന്ത്രി കാനഡയിൽ ഔദ്യോഗിക സന്ദർശനം നടത്തവേയാണ് ചർച്ച.

കനേഡിയൻ ദേശീയ പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് നടന്ന യോഗം ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ അവലോകനം ചെയ്തു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും സഹകരണം വർധിപ്പിക്കാനുള്ള അവസരങ്ങൾ പരിശോധിക്കുകയും ചെയ്തു.

അൽബിയാരി ഒട്ടാവ സർവകലാശാലയും സന്ദർശിച്ചു. സർവകലാശാലയിൽ പഠിക്കുന്ന, സൗദി പ്രതിരോധ മന്ത്രാലയത്തിലെ ഡോക്ടർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.



TAGS :

Next Story