Quantcast

ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോ​ഗവും കുറയ്ക്കാൻ സൗദി

ഈ വർഷം അവസാനത്തോടെ 67.5 ശതമാനമായാണ് കുറക്കുക

MediaOne Logo

Web Desk

  • Published:

    17 Nov 2025 12:14 PM IST

ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോ​ഗവും കുറയ്ക്കാൻ സൗദി
X

റിയാദ്: 2025 അവസാനത്തോടെ ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോ​ഗവും കുറയ്ക്കാൻ സൗദി അറേബ്യ. ഈ വർഷം അവസാനത്തോടെ 67.5 ശതമാനം കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി, ജല, കൃഷി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുൾറഹ്മാൻ അൽ ഫാദ്ലി അറിയിച്ചു. 2030 ഓടെ ഇത് 100 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഹൈഡ്രോ ക്ലോറോഫ്ലൂറോ കാർബണുകൾ പോലുള്ള ഓസോൺ പാളിക്ക് ദോഷകരമായ രാസവസ്തുക്കൾ പൂർണമായും നിർത്തലാക്കുന്നതിനുള്ള സമയപരിധി ബന്ധപ്പെട്ട അധികാരികൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

2015ൽ 10 ശതമാനം കുറച്ചാണ് സൗദി ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2020 ൽ 35 ശതമാനമായി ഉയർത്തി. ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ, മോൺട്രിയൽ പ്രോട്ടോക്കോൾ എന്നിവയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടികൾ.

TAGS :

Next Story