Quantcast

തടവു ശിക്ഷാ നടപടികൾ പരിഷ്‌കരിക്കാനൊരുങ്ങി സൗദി; ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനായി ഗവേഷണം

പ്രതികൾക്ക് ശിക്ഷയിലൂടെ ലഭ്യമാകേണ്ട മനശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളിലൂന്നിയുള്ള ബദൽ മാർഗങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-30 19:42:30.0

Published:

30 May 2022 6:19 PM GMT

തടവു ശിക്ഷാ നടപടികൾ പരിഷ്‌കരിക്കാനൊരുങ്ങി സൗദി; ബദൽ മാർഗങ്ങൾ കണ്ടെത്തുന്നതിനായി ഗവേഷണം
X

തടവുശിക്ഷക്ക് പകരം മറ്റു നവീകരണ ശിക്ഷാ നടപടികൾ നടപ്പിലാക്കാനൊരുങ്ങി സൗദി അറേബ്യ. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ തുടക്കമായി. തടവുശിക്ഷയനുഭവിക്കുന്നതിലൂടെ ഉണ്ടാകേണ്ട മനശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളിലൂന്നിയുള്ള പരിഷ്‌കരണ നടപടികൾക്കാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തടവ് ശിക്ഷക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തി നടപ്പിലാക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്കാണ് രാജ്യത്ത് തുടക്കമായത്. പ്രെജക്ടിന്റെ ആദ്യ ഘട്ട ഉദ്ഘാടനം മക്ക പ്രവിശ്യ ഗവർണർ ഖാലിദ് ബിൻ ഫൈസൽ രാജകുമാരൻ നിർവഹിച്ചു. ഉമ്മുൽ ഖുറാ സർവ്വകലാശാലയുമായി ചേർന്ന് ബദൽ പദ്ധതികൾ കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിനാണ് ഇതോടെ തുടക്കമായത്. പ്രതികൾക്ക് ശിക്ഷയിലൂടെ ലഭ്യമാകേണ്ട മനശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളിലൂന്നിയുള്ള ബദൽ മാർഗങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. അസംഘടിതവും എന്നാൽ ശിക്ഷാർഹവുമായ കുറ്റകൃത്യങ്ങൾക്കും അറസ്റ്റ് ആവശ്യമില്ലാത്ത നിയമ ലംഘനങ്ങൾക്കുമുള്ള ബദൽ മാർഗങ്ങളെയും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബദൽ മാർഗങ്ങളെ കുറിച്ചുള്ള രൂപരേഖയോ വിശദാംശങ്ങളോ ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

TAGS :

Next Story