എ 35 യുദ്ധവിമാനം സൗദിക്ക് നൽകും; യുഎസുമായി കരാറിന് ധാരണയായി
സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിലാണ് തീരുമാനം

റിയാദ്: ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനമായ എ 35 സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് പുതിയ കരാറിന് ധാരണയായത്. നിലവിൽ പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമാണ് അമേരിക്ക ഇത്തരം യുദ്ധവിമാനങ്ങൾ കൈമാറിയിട്ടുള്ളത്.
സൗദി കിരീടാവകാശി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കഴിഞ്ഞ ദിവസം വാഷിങ്ടണിൽ സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് പുതിയ കരാറിന് ധാരണയായത്.
മുഴുവനായും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ് വിമാനം. ശത്രു റഡാർ ജാം ചെയ്യുക, കമ്മ്യൂണിക്കേഷൻ തടസ്സപ്പെടുത്തുക, ക്രൂയിസ് മിസൈലുകൾ കണ്ടെത്തുക, മിസൈൽ ട്രാക്കിങ്, ശത്രു വിമാനങ്ങളും വാഹനങ്ങളിലെയും ഡാറ്റകൾ ചോർത്തുക തുടങ്ങിയ സംവിധാനങ്ങൾ ഇവക്കുണ്ട്. അമേരിക്ക, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, നോർവേ, ജപ്പാൻ തുടങ്ങിയ പത്തോളം രാജ്യങ്ങൾ നിലവിൽ എ 35 യുദ്ധ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
Adjust Story Font
16

