Quantcast

ലോകത്തെ മികച്ച ആശുപത്രികളുടെ പട്ടികയിൽ സൗദിയിലെ ഈ ഹോസ്പിറ്റലും

410 ആശുപത്രികളിൽ 123ാം സ്ഥാനം

MediaOne Logo

Gulf Desk

  • Published:

    27 Oct 2026 1:30 PM IST

Saudi Arabias King Faisal Hospital features on the list of the worlds best hospitals.
X

റിയാദ്: ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് ഹോസ്പിറ്റലുകളുടെ പട്ടികയിൽ സൗദിയിലെ കിങ് ഫൈസൽ സ്പെഷ്യലൈസ്ഡ് ഹോസ്പിറ്റൽ. ഡിജിറ്റൽ മെച്യൂരിറ്റിയിൽ അഞ്ച് മെഡലുകളോടെ ഉയർന്ന റേറ്റിങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നൊവേഷൻ ലീഡർഷിപ്പ് ബാഡ്ജും ഹോസ്പിറ്റൽ നേടി. 2027 ലെ ന്യൂസ്‌വീക്കിന്റെ ഏറ്റവും മികച്ച സ്മാർട്ട് ആശുപത്രികളുടെ റാങ്കിങിൽ ഉൾപ്പെടുത്തിയ ലോകത്തുള്ള 410 ആശുപത്രികളിൽ, ഈ രണ്ട് അംഗീകാരങ്ങളും ഒരുമിച്ച് നേടിയ ലോകത്തിലെ 15 ആശുപത്രികളിൽ ഒന്നാണ് കിങ് ഫൈസൽ ഹോസ്പിറ്റൽ. 107 സ്ഥാനങ്ങൾ മുന്നേറി 123ാം സ്ഥാനത്താണ് ഹോസ്പിറ്റലിന്റെ സ്ഥാനം.

രോഗികളുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ തീരുമാനങ്ങളെ പിന്തുണക്കുന്നതിനും സ്മാർട്ട് സിസ്റ്റങ്ങളും ഉപയോഗിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തങ്ങളുടെ മെഡിക്കൽ സംവിധാനത്തിൽ സംയോജിപ്പിച്ചതിനുമാണ് നേട്ടത്തിന് കാരണം. ആഗോള ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലുകളെയും ഡിജിറ്റൽ മെച്യൂരിറ്റി അളക്കുന്ന സർവേകളെയും അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളിലും വിദഗ്ധരുടെ വിലയിരുത്തലുകളിലും ആദ്യ 30 ശതമാനത്തിൽ ഉൾപ്പെടുക എന്നതാണ് AI ലീഡർഷിപ്പ് ബാഡ്ജ് ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥ.

TAGS :

Next Story