Quantcast

റോഡ് കണക്ടിവിറ്റിയിൽ ആ​ഗോള തലത്തിൽ ഒന്നാമതെത്തി സൗദി

73,000 കിലോമീറ്റർ നീളുന്നതാണ് സൗദിയുടെ റോഡ് ശൃംഖല

MediaOne Logo

Web Desk

  • Published:

    24 July 2026 8:15 PM IST

റോഡ് കണക്ടിവിറ്റിയിൽ ആ​ഗോള തലത്തിൽ ഒന്നാമതെത്തി സൗദി
X

റിയാദ്: വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ റോഡ് കണക്ടിവിറ്റി സൂചികയിൽ ഒന്നാമതെത്തി സൗദി അറേബ്യ. 73,000 കിലോമീറ്റർ നീളുന്നതാണ് സൗദിയുടെ റോഡ് ശൃംഖല. സമീപകാലത്ത് ശ്രദ്ദേയമായ വികസനമാണ് മേഖലയിൽ സൗദി കൈവരിച്ചതെന്ന് വേൾഡ് ഇക്കണോമിക് ഫോറം വ്യക്തമാക്കി. ന​ഗരങ്ങളെയും ​ഗവർണറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മികച്ച ​ഗതാ​ഗത സൗകര്യങ്ങളാണ് സൗദിയിലുള്ളത്.

രാജ്യത്തെ പ്രധാന മലയോര വിനോദസഞ്ചാര മേഖലയായ അൽ ബഹയിൽ 1,777 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡ് വികസനമാണ് നടന്നത്. ഇതോടെ അൽ ബഹയിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടേക്കുള്ള യാത്ര സുഗമമായിട്ടുണ്ട്. സൗദിയിലെ മറ്റ് മേഖലകളെപ്പോലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് റോഡ് ശൃംഖല മികച്ച പിന്തുണയാണ് നൽകുന്നത്.

TAGS :

Next Story