സൗദിയുടെ വിഷന്‍ 2030 പദ്ധതി അവസാന ഘട്ടത്തിലേക്ക്
പദ്ധതികളിൽ 90 ശതമാനവും ലക്ഷ്യത്തിലേക്ക്

ദമ്മാം: സൗദി അറേബ്യയുടെ ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 വിജയകരമായ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നു. പദ്ധതി ലക്ഷ്യങ്ങളില്‍ 90 ശതമാനം പൂര്‍ത്തിയായതായും അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജി.ഡി.പി വളര്‍ച്ചയും, എണ്ണയിതര വരുമാനവും ലക്ഷ്യമിട്ടതിലും കൂടുതല്‍ വളര്‍ച്ച നേടി.
സ്ഥാപനപരമായ പക്വതയും, വിശാലമായ സാമ്പത്തിക വൈവിധ്യവൽക്കരണവും, സുസ്ഥിരവും വേഗതയാര്‍ന്നതുമായ പ്രായോഗികവത്കരണവും ലക്ഷ്യ പൂര്‍ത്തീകരണം എളുപ്പമാക്കി. 90% സംരംഭങ്ങൾ പൂർത്തിയായി. ആകെ 1290 സംരംഭങ്ങളില്‍ 935 എണ്ണം പൂർത്തിയായി. ബാക്കിയുള്ള 225 എണ്ണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. രാജ്യത്തിന്‍റെ ജിഡിപി 1.31 ട്രില്യൺ ഡോളറിലെത്തി. എണ്ണ ഇതര വരുമാനം 55% ശതമാനമായി ഉയര്‍ന്നു. ജിഡിപിയിൽ സ്വകാര്യ മേഖലയുടെ സംഭാവന 51% ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16

