Quantcast

സൗദി അരാംകോ ഏഷ്യൻ രാജ്യങ്ങളുടെ എണ്ണവില കുറച്ചു

ബാരലിന് ഒരു ഡോളർ വരെയാണ് സൗദി അരാംകോ കുറച്ചത്. അപ്രതീക്ഷിത വിലക്കുറവാണ് ഇതോടെ ഏഷ്യൻ രാജ്യങ്ങളിലുണ്ടാവുക.

MediaOne Logo

Web Desk

  • Published:

    7 Sep 2021 5:05 PM GMT

സൗദി അരാംകോ ഏഷ്യൻ രാജ്യങ്ങളുടെ എണ്ണവില കുറച്ചു
X

ഏഷ്യയിലേക്കുള്ള ക്രൂഡിന്റെ വില സൗദി അറേബ്യ കുറച്ചതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവുണ്ടായി. ബാരലിന് ഒരു ഡോളർ വരെയാണ് സൗദി അരാംകോ കുറച്ചത്. അപ്രതീക്ഷിത വിലക്കുറവാണ് ഇതോടെ ഏഷ്യൻ രാജ്യങ്ങളിലുണ്ടാവുക.

സൗദിയുടെ ഏറ്റവും വലിയ മാർക്കറ്റാണ് ഏഷ്യ. ഇന്ത്യയും ചൈനയുമാണ് പ്രധാന ഉപഭോക്താക്കൾ. എണ്ണവിലയിൽ കുറവ് വരുത്തണമെന്ന് ഏഷ്യൻ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏഷ്യൻ രാജ്യങ്ങൾ വിചാരിച്ചതിലും കൂടുതൽ വിലക്കുറവാണ് എണ്ണയിൽ സൗദി അരാംകോ വരുത്തിയത്. എല്ലാ ക്രൂഡ് ഗ്രേഡുകളുടെയും വില ബാരലിന് ഒരു ഡോളറെങ്കിലും കുറയ്ക്കുമെന്ന് സൗദി അരാംകോ അറിയിച്ചതോടെ എണ്ണവില ഇടിഞ്ഞു. ബ്രന്റ് ഇനത്തിന് ബാരലിന് 57 സെന്റിന്റെ ഇടിവാണുണ്ടായത്. വിലയിപ്പോൾ 72 ഡോളറിലാണുള്ളത്.

യുഎസ് ക്രൂഡ് ബാരലിന് 68.73 ഡോളറാണ്. ആഗോള തലത്തിൽ എണ്ണവിതരണം മെച്ചപ്പെട്ട നിലയിലേക്ക് എത്തുന്നതിന്റെ സൂചനയായാണ് നിലവിലെ വിലയെ വിദഗ്ധർ കാണുന്നത്. ഐഡ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യു.എസ് വിതരണം പരിമിതമാകുമെന്ന ആശങ്കയും എണ്ണ വിലക്കുറവിന് കാരണമായി. ഏഷ്യൻ രാജ്യങ്ങൾക്കുള്ള വിലക്കുറവോടെ വിപണിയിലും വിലക്കുറവ് പ്രകടമാകുമെന്നാണ് വിലയിരുത്തൽ.

TAGS :

Next Story