Quantcast

സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണം രാജ്യത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അരാംകോ

ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയും വിതരണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് അരാംകോ സി.ഇ.ഒ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    21 March 2022 12:04 AM IST

സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണം രാജ്യത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അരാംകോ
X

സൗദിക്ക് നേരെയുണ്ടായ ഹൂത്തി ആക്രമണം രാജ്യത്തെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് സൗദി അരാംകോ അറിയിച്ചു. ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയും വിതരണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് അരാംകോ സി.ഇ.ഒ വ്യക്തമാക്കി. എന്നാല്‍ യാമ്പു സിനോപക് റിഫൈനറയില്‍ നിന്നുള്ള എണ്ണയുല്‍പാദനത്തില്‍ താല്‍ക്കാലിക കുറവ് വരുത്തിയതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു

സൗദിയുടെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രണ പശ്ചാതലത്തിലാണ് കമ്പനി സി.ഇ.ഒ വിശദീകരണം നല്‍കിയത്. ആക്രമണം കമ്പനിയുടെ പ്രവര്‍ത്തനത്തെയോ എണ്ണ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് സി.ഇ.ഒ അമീന്‍ നാസര്‍ പറഞ്ഞു. എന്നാല്‍ യാമ്പു സിനോപക് റിഫൈനറയില്‍ നിന്നുള്ള എണ്ണയുല്‍പാദനത്തില്‍ താല്‍ക്കാലിക കുറവ് വരുത്തിയതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു. യാമ്പു, ജിസാന്‍, ഖമീസ് മുശൈത്ത്, ദക്ഷിണ ദഹ്‌റാന്‍ തുടങ്ങിയ ഇടങ്ങളിലെ അരാംകോ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.

ആക്രമണ ശ്രമം പൂര്‍ണ്ണമായു പരാജയപ്പെടുത്തിയതായി സഖ്യസേന വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ ഖമീസിലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റഷ്യക്കെതിരെ ഏര്‍പ്പെടുത്തിയ എല്ലാ ഉപരോധങ്ങളും സൗദി അരാംകോ പൂര്‍ണ്ണമായു പാലിക്കുന്നുണ്ടെന്നും അമീന്‍ നാസര്‍ പറഞ്ഞു. ചൈനക്ക് യുവാന്‍ കറന്‍സിയില്‍ എണ്ണ വില്‍ക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളികളഞ്ഞു. ഊഹാപോഹങ്ങളെ കുറിച്ച താന്‍ അഭിപ്രായം പറയില്ലെന്നും അമീന്‍ നാസര്‍ പ്രതികരിച്ചു.

TAGS :

Next Story