Quantcast

ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോക്ക്

ആഗോള എണ്ണ വിലയില്‍ കുറവ് വന്നിട്ടും കമ്പനിക്ക് നേട്ടം നിലനിര്‍ത്താനായി

MediaOne Logo

Web Desk

  • Published:

    7 Aug 2023 4:49 PM GMT

ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോക്ക്
X

റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോക്ക്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 310 കോടി ഡോളറിന്റെ ലാഭമുണ്ടാക്കിയാണ് അരാംകോ രണ്ടാമതെത്തിയത്. ആഗോള എണ്ണ വിലയില്‍ കുറവ് വന്നിട്ടും കമ്പനിക്ക് നേട്ടം നിലനിര്‍ത്താനായി.

2023 ആദ്യ പകുതി പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ കമ്പനികളില്‍ രണ്ടാം സ്ഥാനം സൗദി അരാംകോക്ക്. 310 കോടി ഡോളറിന്റെ അറ്റാദായമാണ് ഇക്കാലയളവില്‍ കമ്പനി കൈവരിച്ചത്.

ആഗോള തലത്തില്‍ വലിയ നേട്ടമുണ്ടാക്കിയ ആദ്യ പത്ത് കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചതിലാണ് സൗദി അരാംകോ ഇത്തവണയും ഇടം നേടിയത്. 1686 കോടി ഡോളറിന്റെ ലാഭമാണ് പത്ത് കമ്പനികള്‍ കൈവരിച്ചത്.

ഇവയില്‍ പതിനെട്ട് ശതമാനം സൗദി അരാംകോയുടെ വിഹിതമാണ്. അമേരിക്കന്‍ കമ്പനിയായ ഹെര്‍ക്ഷീര്‍ ഹാദവേയാണ് പട്ടികയില്‍ ഒന്നാമത്. 359 കോടി ഡോളറിന്റെ നേട്ടമുണ്ടാക്കിയാണ് സ്ഥാനം നേടിയത്. 210 കോടി ഡോളറുമായി മൈക്രോസോഫ്റ്റാണ് മൂന്നാം സ്ഥാനത്ത്. ആഗോള എണ്ണ വിലയില്‍ ഇടിവ് നേരിട്ടിട്ടും ലാഭവിഹിതം ഉയര്‍ത്താനായത് സൗദി അരാംകോയുടെ നേട്ടമാണ്.

TAGS :

Next Story