അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സഹായിച്ചു: സൗദി പൗരനും സുരക്ഷാ ഉദ്യോഗസ്ഥനും ഖസീം ഗവർണറുടെ ആദരവ്
അപകടത്തിൽപ്പെട്ട സുഡാനി പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച ഗവർണർ സന്ദർശിച്ചു

റിയാദ്: അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സഹായിച്ചതിന് ഖസീം മേഖെലയുടെ ഗവർണറായ പ്രിൻസ് ഫൈസൽ ബിൻ മിഷാൽ സുരക്ഷാ ഉദ്യോഗസ്ഥനെയും സെക്യൂരിറ്റി ജീവനക്കാരനെയും ആദരിക്കുന്നു. സെക്യൂരിറ്റി ഓഫീസർ ഇസ്സാ അൽ റാഷിദിയെയും സൗദി പൗരനായ സുൽത്താൻ അൽ ഹർബിയെയുമാണ് ഗവർണർ ആദരിക്കുന്നത്.
അപകടത്തിൽപ്പെട്ട സുഡാനി പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച ഗവർണർ സന്ദർശിച്ചിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മരണപ്പെട്ടിരുന്നു. പെൺകുട്ടിക്ക് എല്ലാവിധ ചികിത്സാസഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

