19 വർഷം നീണ്ട അമേരിക്കൻ ജയിൽ വാസം; ഒടുവിൽ സൗദി പൗരൻ മാതൃ രാജ്യത്തെത്തി
അൽ ഖാഇദ നടത്തിയ ഭീകര ആക്രമണങ്ങളെ തുടർന്ന് മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിയ പശ്ചാത്തലത്തിലായിരുന്നു വീട്ടുജോലിക്കാരിയെ ആക്രമിച്ചു എന്ന കുറ്റം ചുമത്തി ജയിലിലടച്ചത്

റിയാദ്: 19 വർഷം നീണ്ട അമേരിക്കൻ ജയിൽ വാസത്തിനൊടുവിൽ സൗദി പൗരൻ ഹുമൈദാൻ അൽ തുർക്കി മാതൃ രാജ്യത്തെത്തി. ഇന്തോനേഷ്യൻ വീട്ടുജോലിക്കാരിയെ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ ജയിലിലടച്ചത്. അൽ ഖാഇദ അമേരിക്കയിൽ നടത്തിയ ഭീകര ആക്രമണങ്ങളെ തുടർന്ന് മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിയ പശ്ചാത്തലത്തിലായിരുന്നു സംഭവം. നിരപരാധിത്വം തെളിയിക്കാൻ പരിശ്രമിച്ചുവെങ്കിലും അന്ന് പരാജയപ്പെടുകയായിരുന്നു. ഭാഷാ പണ്ഡിതനായ ഇദ്ദേഹം 37ാം വയസിലാണ് ജയിലിലാകുന്നത്.
നീണ്ട ജയിൽ വാസത്തിനൊടുവിലെത്തിയ ഹുമൈദാൻ അൽ തുർക്കിയെ സ്വീകരിക്കാൻ പേരമക്കളടക്കമുള്ള കുടുംബാംഗങ്ങളും അടുത്തവരും എത്തിയിരുന്നു. ആലിംഗനം ചെയ്തും പൂമാലയണിച്ചും കണ്ണീരോടെയവർ ആഹ്ലാദം കൈമാറി. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു എത്തിയത്. പുറത്തെത്തിയ ഉടൻ ഹുമൈദാൻ ദൈവത്തോടുള്ള നന്ദി സൂചകമായി സുജൂദ് ചെയ്തു.
മൂന്ന് മാസം മുൻപേ ജയിൽ മോചിതനായെങ്കിലും ഇന്നലെ രാത്രിയോടെയാണ് നടപടികൾ പൂർത്തിയാക്കി രാജ്യത്തെത്തിയത്. ഭാര്യക്കും മക്കൾക്കുമൊപ്പം ഇദ്ദേഹം അമേരിക്കയിൽ എത്തുന്നത് ഉപരി പഠനത്തിനായാണ്. പിടിയിലാകുന്നത് വീട്ടു ജോലിക്കാരിയായ ഇന്തോനേഷ്യൻ സ്വദേശിയെ ആക്രമിച്ചു, നിയമ വിരുദ്ധമായി തടങ്കലിൽ വെച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ്. അൽ ഖാഇദ അമേരിക്കയിൽ നടത്തിയ ഭീകര ആക്രമണങ്ങളെ തുടർന്ന് മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിയ പശ്ചാത്തലത്തിലായിരുന്നു സംഭവം. മുസ്‌ലിം വിരുദ്ധ വികാരത്തിന്റെ ഇരയാണ് താനെന്നും ചുമത്തപ്പെട്ട കുറ്റങ്ങൾ താൻ ചെയ്തിട്ടില്ലെന്ന് വാദിച്ചുവെങ്കിലും ശിക്ഷ വിധിക്കുകയായിരുന്നു.
Adjust Story Font
16

