Quantcast

പ്രവാചക പള്ളിയിൽ സുരക്ഷ ശക്തമാക്കി സൗദി സിവിൽ ഡിഫൻസ്

മദീനയിലെ സെൻട്രൽ ഏരിയയിലും മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളിലും ശക്തമായ പരിശോധന

MediaOne Logo

Web Desk

  • Published:

    1 Jun 2026 4:44 PM IST

പ്രവാചക പള്ളിയിൽ സുരക്ഷ ശക്തമാക്കി സൗദി സിവിൽ ഡിഫൻസ്
X

ജിദ്ദ: തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മദീനയിലെ മസ്ജിദുന്നബവിയിലും പരിസര പ്രദേശങ്ങളിലും പരിശോധനകൾ ശക്തമാക്കി സൗദി സിവിൽ ‍ഡിഫൻസ്. മദീനയിലെ സെൻട്രൽ ഏരിയയിലും മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളിലുമാണ് സേന പരിശോധനകൾ വ്യാപിപിച്ചിരിക്കുന്നത്. താമസ, വാണിജ്യ സ്ഥാപനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി ഫീൽഡ് പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

അഗ്നിശമന സംവിധാനങ്ങൾ, മുന്നറിയിപ്പ് അലാറങ്ങൾ, എമർജൻസി എക്സിറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമതയും പരിശോധനയുടെ ഭാഗമായി വിലയിരുത്തുന്നുണ്ട്. അതേസമയം, പ്രദേശത്തെ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം ഇടപെടുന്നതിനായി 'റാപ്പിഡ് ഇന്റർവെൻഷൻ മോട്ടോർസൈക്കിൾ' യൂണിറ്റുകളുടെ വിന്യാസവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ‌പള്ളിയിൽ എത്തുന്ന തീർഥാടകർക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങളും ബോധവൽക്കരണവും ഉദ്യോഗസ്ഥർ നേരിട്ട് നൽകിവരുന്നുണ്ട്.

TAGS :

Next Story