Quantcast

സൗദിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 5600 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സൗദിയിൽ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-01-14 16:52:34.0

Published:

14 Jan 2022 4:51 PM GMT

സൗദിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; 5600 പേർക്ക് കൂടി  കോവിഡ് സ്ഥിരീകരിച്ചു
X

സൗദിയിൽ ഇന്ന് 5600 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. അമ്പത് ലക്ഷത്തോളം പേർ ഇത് വരെ ബൂസ്റ്റർ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

1,60000 പേരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പരിശോധന നടത്തിയപ്പോൾ, 5,628 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും 3511 പേർക്ക് ഭേദമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എ്ണ്ണം ആറ് ലക്ഷം കവിഞ്ഞു. ഇതിൽ അഞ്ച് ലക്ഷത്തി അമ്പത്തി എട്ടായിരത്തിലധികം പേർക്കും ഭേദമായിട്ടുണ്ട്. എണ്ണായിരത്തി തൊള്ളായിരത്തിലധികം പേർ മരിക്കുകയും ചെയ്തു. രാജ്യവ്യാപകമായി വാക്‌സിനേഷൻ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇത് വരെ 50 ലക്ഷത്തോളം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു. അത്യാസന്ന നിലയിലുള്ള 287 പേരുൾപ്പെടെ 37,223 പേർ നിലവിൽ ചികിത്സയിലുളളതായി ആരോഗ്യ മന്ത്രാലയം ്അറിയിച്ചു.

TAGS :

Next Story