Quantcast

കഴിഞ്ഞ ആഴ്ച സൗദി കസ്റ്റംസ് പിടികൂടിയത് 642 കള്ളക്കടത്ത്

81 തരം മയക്കുമരുന്നുകളും 200 മറ്റ് നിരോധിത വസ്തുക്കളും പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    29 March 2026 5:36 PM IST

Saudi Customs seized 642 contraband items last week
X

റിയാദ്: സൗദി അറേബ്യയുടെ കര, കടൽ, വ്യോമ പോർട്ടുകളിലായി കഴിഞ്ഞ ആഴ്ച 642 കള്ളക്കടത്ത് പിടികൂടി. ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ആംഫെറ്റാമൈൻ, ക്യാപ്റ്റഗൺ ഗുളികകൾ തുടങ്ങിയ 81 തരം മയക്കുമരുന്നുകളും 200 മറ്റ് നിരോധിത വസ്തുക്കളുമാണ് പിടിച്ചെടുത്തത്. 1,392 തരം പുകയിലയും അനുബന്ധ ഉൽപ്പന്നങ്ങളും പണവും ആറ് തരം ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി.

കള്ളക്കടത്ത് വിവരങ്ങൾ 1910 എന്ന നമ്പർ വഴിയോ (zatca.gov.sa@1910) ഇമെയിൽ വഴിയോ (009661910) അന്താരാഷ്ട്ര നമ്പർ വഴിയോ അറിയിക്കാമെന്ന് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) വ്യക്തമാക്കി. ലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പൂർണ രഹസ്യസ്വഭാവത്തോടെയാണ് സ്വീകരിക്കുകയെന്നും വിവരങ്ങൾ കൃത്യമാണെങ്കിൽ വിസിൽബ്ലോവറിന് പ്രതിഫലം നൽകുമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story