Quantcast

മേലോട്ടുയർന്ന് സൗദി സമ്പദ്‍വ്യവസ്ഥ; 2026 ആദ്യ പാദത്തിൽ 3% വളർച്ച

മൊത്തം ജിഡിപി വളർച്ചയിൽ 1.7 ശതമാനം സംഭാവന നൽകിയത് എണ്ണയിതര മേഖലയാണ്

MediaOne Logo

Web Desk

  • Published:

    9 Jun 2026 5:41 PM IST

Saudi economy on the rise; 3% growth in the first quarter of 2026
X

റിയാദ്: സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ യഥാർഥ ജിഡിപി 3 ശതമാനം വളർച്ച കൈവരിച്ചു. രാജ്യത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ പുരോഗതിയാണ് ഈ വളർച്ചക്ക് കാരണമായി അതോറിറ്റി ചൂണ്ടിക്കാണിക്കുന്നത്. എണ്ണ അനുബന്ധ മേഖലകളും അല്ലാത്തതുമായ പ്രവർത്തനങ്ങൾ ഒരേപോലെ 2.9 ശതമാനം വീതം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സർക്കാർ സേവന മേഖലകളിൽ 1.5 ശതമാനം വളർച്ചയുണ്ടായി.

മൊത്തം ജിഡിപി വളർച്ചയിൽ 1.7 ശതമാനം സംഭാവന നൽകിയത് എണ്ണയിതര മേഖലയാണ്. 0.8 ശതമാനം ആണ് എണ്ണമേഖലയുടെ സംഭാവന. സർക്കാർ പ്രവർത്തനങ്ങളും ഉൽപന്നങ്ങളുടെ മേലുള്ള നികുതിയും 0.3%, 0.2% വീതം പോസിറ്റീവ് സംഭാവന നൽകി. വാർഷികാടിസ്ഥാനത്തിൽ എല്ലാ സാമ്പത്തിക മേഖലകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ധനകാര്യം, ഇൻഷുറൻസ്, ബിസിനസ് സേവനങ്ങൾ എന്നിവയാണ് 5.4 ശതമാനം വളർച്ചയോടെ ഏറ്റവും മുന്നിലെത്തിയത്. ഓയിൽ റിഫൈനിങ് ഒഴികെയുള്ള മാനുഫാക്ചറിങ് വ്യവസായങ്ങൾ 4 ശതമാനവും, പ്രകൃതിവാതക മേഖലകൾ 3.6 ശതമാനവും വാർഷിക വളർച്ച നേടി.

TAGS :

Next Story