Quantcast

സൗദിയുടെ എണ്ണേതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്

31 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതായി സാമ്പത്തിക റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Updated:

    2022-08-24 19:35:08.0

Published:

25 Aug 2022 12:38 AM IST

സൗദിയുടെ എണ്ണേതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്
X

സൗദിയുടെ എണ്ണേതര ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ വീണ്ടും വര്‍ധനവ്. രണ്ടാംപാദ റിപ്പോര്‍ട്ടിലാണ് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയാളവിനെ അപേക്ഷിച്ച് 31 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായതായി സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.

ആഗോള കയറ്റുമതി മേഖല പ്രതിസന്ധികള്‍ നേരിടുമ്പോഴും സൗദിയുടെ വിദേശ കയറ്റുമതിയില്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം രണ്ടാം പാദം പിന്നിടുമ്പോള്‍ എണ്ണേതര കയറ്റുമതിയില്‍ മുപ്പത്തിയൊന്ന് ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി സാമ്പത്തിക റിപ്പോര്‍ട്ട് പറയുന്നു.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രണ്ടാം പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.9 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം എണ്ണേതര കയറ്റുമതി വഴി രാജ്യത്തിന് നേടികൊടുത്തു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് 7.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവും തുടര്‍ച്ചയായി രേഖപ്പെടുത്തി. ചൈനയാണ് സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. രണ്ടാം സ്ഥാനത്ത് ഇന്ത്യയും ജപ്പാനുമാണുള്ളത്.

TAGS :

Next Story