റിയാദിൽ ഫലസ്തീൻ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി സൗദി വിദേശകാര്യ മന്ത്രി
ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു

റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഫലസ്തീൻ വൈസ് പ്രസിഡന്റും ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പിഎൽഒ) എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയർമാനുമായ ഹുസൈൻ അൽ ഷെയ്ഖുമായി കൂടിക്കാഴ്ച നടത്തി. ഗസ്സ നിവാസികൾ നേരിടുന്ന ഗുരുതരമായ മാനുഷിക സാഹചര്യങ്ങൾ, ഇസ്രായേലിന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ, വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ ആക്രമണം എന്നിവയുൾപ്പെടെ ഗസ്സ മുനമ്പിലെയും വെസ്റ്റ് ബാങ്കിലെയും സംഭവ വികാസങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.
മാനുഷിക സഹായം തടസ്സമില്ലാതെ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി. ഫലസ്തീൻ അതോറിറ്റി ഫണ്ടുകൾ അനുവദിക്കേണ്ടതിന്റെ ആവശ്യകത, ഫലസ്തീൻ ബാങ്കിംഗ് സംവിധാനത്തിന്റെ സംരക്ഷണം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമഗ്ര സമാധാന പദ്ധതി നടപ്പിലാക്കാനുള്ള പ്രതിബദ്ധതയും ഇരു നേതാക്കളും ചർച്ച ചെയ്തു.
Next Story
Adjust Story Font
16

