Quantcast

കടലിനു നടുവിൽ സാഹസിക വിനോദ സഞ്ചാരമൊരുക്കി സൗദി

ദി റിഗ് എന്ന പേരില്‍ ആഗോള കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയായി

MediaOne Logo

Web Desk

  • Published:

    18 Jan 2024 12:59 AM IST

കടലിനു നടുവിൽ സാഹസിക വിനോദ സഞ്ചാരമൊരുക്കി സൗദി
X

ദമ്മാം: കടലിനു നടുവില് സാഹസിക വിനോദ സഞ്ചാരത്തിന് സാഹചര്യമൊരുക്കി സൗദി അറേബ്യ. ദി റിഗ് എന്നപേരില്‍ ആഗോള സഹാസിക കേന്ദ്രം സ്ഫാപിക്കുന്നതിന് ധാരണയായി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉടമസ്ഥതയിലുള്ള ഓയില്‍ പാര്‍ക്ക ഡവലപ്പ്‌മെന്റാണ് കേന്ദ്രമൊരുക്കുന്നത്.

സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ ടൂറിസം മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും സഹായകരമാകുന്നതാണ് പദ്ധതി. പദ്ധതി വഴി സ്വദേശികള്‍ക്ക് വലിയ തൊഴിലവസരങ്ങളും ഒരുങ്ങും.

ദി റിഗ് എന്ന എന്ന പേരില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലുള്ള ഓയില്‍ പാര്‍ക്ക് ഡവലപ്പ്‌മെന്റാണ് നിര്‍മ്മാണം നടത്തുക. അല്‍ജരീദ് ദ്വീപിനും അറേബ്യന്‍ ഉള്‍ക്കടലിലെ അല്‍ബരി എണ്ണപ്പാടത്തിനും സമീപമായാണ് കേന്ദ്രം സ്ഥാപിക്കുക.

പദ്ധതി പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം ഒമ്പതു ലക്ഷം സന്ദര്‍ശകരെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കും. ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമടങ്ങുന്ന ബൃഹത്ത് പദ്ധതിയായിരിക്കും ദി റിഗ്, അഡ്വഞ്ജര്‍ ഗെയിമുകളും അനുഭവങ്ങളും സമ്മാനിക്കുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആഗോള കേന്ദ്രമായിരിക്കും കേന്ദ്രമെന്ന് കമ്പനി സി.ഇ.ഓ റാഇദ് ബഖ്‌റജി പറഞ്ഞു.

TAGS :

Next Story