Quantcast

71209 ഇലക്‌ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ സൗദി; കണക്കുകൾ പുറത്ത്

തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനനിര്‍മ്മാണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-08-14 18:59:52.0

Published:

14 Aug 2023 4:59 PM GMT

71209 ഇലക്‌ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്‌ത്‌ സൗദി; കണക്കുകൾ പുറത്ത്
X

ദമ്മാം: സൗദി അറേബ്യ ഈ വര്‍ഷം ഇതുവരെയായി എഴുപത്തിയൊന്നായിരം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതായി സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി അറിയിച്ചു. എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്തത്. തദ്ദേശിയമായി നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനനിര്‍മ്മാണ കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളും ഹൈബ്രിഡ് കാറുകളുമുള്‍പ്പെടെ 71209 വാഹനങ്ങള്‍ സൗദി അറേബ്യ ഇതിനകം ഇറക്കുമതി ചെയ്തതായി സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വെളിപ്പെടുത്തി. 2023 ആദ്യ പകുതിയിലെ കണക്കുകളാണ് അതോറിറ്റി പുറത്ത് വിട്ടത്. എട്ട് രാജ്യങ്ങളില്‍ നിന്നാണ് ഇത്തവണ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തേക്കെത്തിയത്.

അമേരിക്ക, ജര്‍മ്മനി, ജപ്പാന്‍, ചൈന, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി, ദക്ഷിണ കൊറിയ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് ഇറക്കുമതി. കഴിഞ്ഞ വര്‍ഷം 13958 ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയിതിടത്തുനിന്നാണ് വലിയ വര്‍ധനവുണ്ടായത്.

ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ക്ലിയറന്‍സ് പൂര്‍ത്തിയാക്കുന്നതിന് നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സാസോയുടെ സബര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കണം. ഇതിനിടെ തദ്ദേശിയമായി നിര്‍മ്മിക്കുന്ന സീര്‍ ഇലക്ട്രിക് കാര്‍ ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗം പുരോഗമിക്കുന്നതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story