Quantcast

സൗദിയുടെ വ്യാവസായിക ഉൽപാദനത്തിൽ വൻ വർധനവ്; എണ്ണയിതര മേഖല മുന്നിൽ

എണ്ണ മേഖല 7.7 ശതമാനം വളർച്ച നേടി

MediaOne Logo

Web Desk

  • Published:

    11 Aug 2025 10:08 PM IST

സൗദിയുടെ വ്യാവസായിക ഉൽപാദനത്തിൽ വൻ വർധനവ്; എണ്ണയിതര മേഖല മുന്നിൽ
X

റിയാദ്: സൗദി അറേബ്യയുടെ വ്യാവസായിക ഉൽപാദന സൂചികയിൽ ജൂണിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.9 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് (ഗസ്റ്റാറ്റ്) പുറത്തിറക്കിയ പ്രതിമാസ വ്യാവസായിക ഉൽപാദന അവലോകന സൂചിക റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

റിപ്പോർട്ട് പ്രകാരം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് എണ്ണയിതര മേഖലയിലെ ഉൽപാദനത്തിൽ 8.6 ശതമാനത്തിന്റെ വർധനവുണ്ടായി. അതേസമയം, എണ്ണ മേഖല 7.7 ശതമാനം വളർച്ച നേടി. ഈ മുന്നേറ്റം സൗദിയുടെ വൈവിധ്യവത്കരണ ശ്രമങ്ങൾ ഫലം കാണുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഖനന, ക്വാറി ഉപ-സൂചിക 6 ശതമാനവും, നിർമ്മാണ ഉപ-സൂചിക 11.1 ശതമാനവും വർധനവ് രേഖപ്പെടുത്തി. വൈദ്യുതി, ഗ്യാസ്, നീരാവി, എയർ കണ്ടീഷനിംഗ് വിതരണം എന്നിവയുടെ ഉപ-സൂചിക 5.6 ശതമാനം ഉയർന്നു. ജലവിതരണം, മലിനജലം, മാലിന്യ സംസ്‌കരണം എന്നിവയുടെ ഉപ-സൂചികയിലും 6.9 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ഗസ്റ്റാറ്റ് ആദ്യമായാണ് പ്രതിമാസ അടിസ്ഥാനത്തിൽ വ്യാവസായിക ഉൽപ്പാദന സൂചിക റിപ്പോർട്ട് പുറത്തുവിടുന്നത്.

TAGS :

Next Story