സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം പുനഃസംഘടിപ്പിച്ചു; ഡോ. സുഹാജ് അബ്ദുൽ സലീം പ്രസിഡന്റ്
ആബിദ് പറക്കലിനെയാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്

ജിദ്ദ: രണ്ട് ദശാബ്ദത്തിലേറെയായി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ സേവന രംഗത്ത് സജീവമായ സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (എസ്.കെ.പി.എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊതുജനങ്ങൾക്കും ഫാർമസി മേഖലയിലുള്ളവർക്കും ഉപകാരപ്രദമായ ഒട്ടേറെ വിപുലമായ കർമ്മപദ്ധതികളുമായാണ് സംഘടന പുതിയ പ്രവർത്തന വർഷത്തിലേക്ക് കടക്കുന്നത്. ഖസീം യൂണിവേഴ്സിറ്റിയിലെ ഡോ. സുഹാജ് അബ്ദുൽ സലീമിനെ പുതിയ പ്രസിഡന്റായും ദമ്മാം ജോൺസ് ഹോപ്കിൻസ് അരാംകോ ഹോസ്പിറ്റലിലെ ആബിദ് പറക്കലിനെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ജിദ്ദ സഹ്റ ഫാർമസി ഗ്രൂപ്പിലെ യാസിർ കെ. പാരിയാണ് ട്രഷറർ.
ആരോഗ്യ ബോധവൽക്കരണം ശക്തമാക്കുന്നതിനൊപ്പം നാട്ടിൽ നിന്ന് മരുന്നുകൾ കൊണ്ടുവരുന്നവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് പുതിയ പ്രസിഡന്റ് ഡോ. സുഹാജ് അബ്ദുൽ സലീം അറിയിച്ചു. ഡോ. സബ്ന കോട്ട, മുഹമ്മദ് റാഫി ടി.എം, മുഹമ്മദ് അലി കൊളാടി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. റിഫാദ് കെ. സൈദു, മഹേഷ് പള്ളിയാൽതൊടി, നുഫൈൽ കെ.കെ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
വിവിധ വിങുകളുടെ ചുമതലക്കാരായി മുഹമ്മദ് ശിഹാബുദ്ദീൻ (ചാരിറ്റി), ഷബീർ അലി തോരക്കാട്ടിൽ (എഡ്യൂക്കേഷൻ), ഉമൈർ അവേലത്ത് (മീഡിയ) എന്നിവർ പ്രവർത്തിക്കും. സലാഹുദ്ദീൻ കെ, സഫീർ മാഞ്ചേരിയിൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. മെമ്പേഴ്സ് വെൽഫെയർ വിഭാഗം കോർ കമ്മിറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കും.
മാർച്ച് 27-ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ഡോ. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിഹാബുദ്ദീൻ അവതരിപ്പിച്ച ദ്വൈവാർഷിക റിപ്പോർട്ടിൽ ബെനക്സിയ (BENEXIA) ഉൾപ്പെടെയുള്ള സിൽവർ ജൂബിലി പരിപാടികൾ, ഡ്രഗ് ഇൻഫർമേഷൻ സേവനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയുടെ വിജയം എടുത്തുപറഞ്ഞു. ഹനീഫ പാറക്കല്ലിൽ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. യഹ്യ കെ.കെ അവതരിപ്പിച്ച പാനൽ യോഗം ഏകകണ്ഠമായി അംഗീകരിച്ചു. ഹനീഫ പാറക്കല്ലിൽ, യഹ്യ കെ.കെ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും നിശ്ചയിച്ചു.
സൗദിയിലെ വിവിധ പ്രവിശ്യകളിലായി അത്തീഖ് വി.പി (ജിദ്ദ), ഹിഷാം മണോലി (ദമ്മാം), മുഹമ്മദ് തൻവീർ വി (മക്ക), അഷ്കർ (മദീന), യൂനുസ് മണ്ണിശേരി (റിയാദ്), സാജിദുറഹ്മാൻ (തായിഫ്), ആഷിക് പൂനൂർ (തബൂക്ക്), മുഹമ്മദ് സാഫിൽ കെ (റാബിഖ്), മുഹമ്മദ് ത്വയ്യിബ് (ജിസാൻ), മുഹമ്മദ് നൗഫൽ വി (ഖമീസ്), ഷെറിൽ കെ. ചെമ്പ്ലോൺ (ബുറൈദ) എന്നിവരെ കോഓർഡിനേറ്റർമാരായി തിരഞ്ഞെടുത്തു. യോഗത്തിൽ മുഹമ്മദ് ശിഹാബുദ്ദീൻ സ്വാഗതവും റിയാസ് മൊയ്തീൻ നന്ദിയും പറഞ്ഞു.
Adjust Story Font
16

