Quantcast

സൗദി കെഎസ് റിലീഫ് മേധാവി ഫലസ്തീൻ മന്ത്രിയുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി

തുടർച്ചയായ സഹായങ്ങൾക്ക് മന്ത്രി സൗദി ഭരണാധികാരികളോട് നന്ദി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    30 Dec 2025 5:06 PM IST

Saudi KS Relief chief meets Palestinian minister via video conference
X

റിയാദ്: റോയൽ കോർട്ട് ഉപദേഷ്ടാവും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻ്റ് റിലീഫ് സെന്റർ (കെഎസ് റിലീഫ്) ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ വീഡിയോ കോൺഫറൻസ് വഴി ‌ഫലസ്തീൻ സോഷ്യൽ ഡെവലപ്മെന്റ് മന്ത്രിയും ആക്ടിങ് മിനിസ്റ്റർ ഓഫ് റിലീഫ് അഫയേഴ്സുമായ ഡോ.സമാഹ് ഹമദുമായി കൂടിക്കാഴ്ച നടത്തി.

ഹ്യൂമാനിറ്റേറിയൻ, റിലീഫ് മേഖലകളിലെ പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളും ഫലസ്തീനിലെ മാനുഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്ന വഴികളും ചർച്ചയായി. റിലീഫ് സെന്റർ വഴി ഫലസ്തീൻ ജനതയുടെ എല്ലാ മേഖലകളിലും പിന്തുണ നൽകാനും അവരുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും സൗദി അറേബ്യക്ക് താത്പര്യമുണ്ടെന്ന് ഡോ. അൽ റബീഅ ഉറപ്പു നൽകി.

ഗസ്സ മുനമ്പിലും ഫലസ്തീൻ പ്രദേശങ്ങളിലും നിലവിലുള്ള മാനുഷിക പ്രതിസന്ധി അതിജീവിക്കുന്നതിന് കെഎസ് റിലീഫിന്റെ നിർണായക പങ്കിനെയും സെന്ററിന്റെ പ്രൊഫഷണൽ നിലവാരത്തെയും ഫലസ്തീൻ മന്ത്രി ഡോ. സമാഹ് ഹമദ് പ്രശംസിച്ചു. തുടർച്ചയായ സഹായങ്ങൾക്ക് സൗദി ഭരണാധികാരികൾക്ക് ഹമദ് നന്ദിയും അറിയിച്ചു.

TAGS :

Next Story