Quantcast

വാറ്റ് നിയമലംഘനങ്ങളിലെ പിഴകള്‍ സൗദി വാണിജ്യ മന്ത്രാലയം റദ്ദാക്കി

നവംബര്‍ മുപ്പത് വരെയാണ് ഈ ഇളവ് ലഭിക്കുക

MediaOne Logo

Web Desk

  • Published:

    2 Jun 2022 5:06 AM GMT

വാറ്റ് നിയമലംഘനങ്ങളിലെ പിഴകള്‍ സൗദി വാണിജ്യ മന്ത്രാലയം റദ്ദാക്കി
X

സൗദിയില്‍ വാറ്റ് നികുതി ലംഘനവുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ മുപ്പത് വരെയാണ് ആനുകൂല്യം ലഭിക്കുക. മന്ത്രാലയത്തിന്റെ നടപടി പ്രവാസികളുടേതുള്‍പ്പെടെയുള്ള വ്യപാര സ്ഥാപനങ്ങള്‍ക്ക് ആശ്വാസം പകരും.

മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് ചുമത്തിയ നിയമ നടപടികള്‍ക്കാണ് ഇളവ് ലഭിക്കുക. സൗദി വാണിജ്യ മന്ത്രാലയമാണ് ആശ്വാസ നടപടി പ്രഖ്യാപിച്ചത്. വാറ്റ് രജിസ്ട്രേഷന്‍ വൈകല്‍, പിരിച്ചെടുത്ത നികുതി തുക അടക്കുന്നതില്‍ കാലതാമസം വരുത്തല്‍, നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ കാലതാമസം, റിട്ടേണില്‍ മാറ്റം വരുത്തല്‍ എന്നിവകള്‍ക്ക് മന്ത്രാലയത്തില്‍ നിന്നും ലഭിച്ച പിഴകള്‍, ഇ-ഇന്‍വോയ്സ്, വാറ്റ് നികുതി എന്നിവയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴകള്‍ ഉള്‍പ്പെടെയുള്ളവ ഇളവ് ആനുകൂല്യത്തില്‍ ഉള്‍പ്പെടും.

ഇത്തരം ഇനി അടക്കേണ്ടതില്ല. നവംബര്‍ മുപ്പത് വരെയാണ് ആനൂകൂല്യം ലഭ്യമാകുക. ഇതിനകം വാറ്റ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കും ഇക്കാലയളവില്‍ പിഴ കൂടാതെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ പിഴയടച്ചവര്‍ക്ക് ആനൂകൂല്യം വഴി യാതൊന്നും തിരിച്ചു ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story