ചികിത്സാതുക അടക്കാൻ കഴിഞ്ഞില്ലെങ്കിൽ രോഗികളുടെ രേഖകൾ പിടിച്ചുവെക്കാൻ പാടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം
രോഗികളുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചു വെക്കാൻ പാടില്ല. നിയമാനുസൃത മാർഗങ്ങൾ മാത്രമേ ആശുപത്രികൾ പാലിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

സൗദിയിൽ ചികിത്സാതുക അടക്കാൻ കഴിയാത്തവരുടെ കാര്യത്തിൽ ആശുപത്രികൾ പാലിക്കേണ്ട ചട്ടങ്ങൾ ഓർമിപ്പിച്ച് ആരോഗ്യ മന്ത്രാലയം. രോഗികളുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചു വെക്കാൻ പാടില്ല. നിയമാനുസൃത മാർഗങ്ങൾ മാത്രമേ ആശുപത്രികൾ പാലിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചികിത്സാ ഫീസുകൾ വസൂലാക്കാൻ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് നിയമാനുസൃത നടപടികൾ സ്വീകരിക്കാം. കുറ്റകൃത്യങ്ങളെ കുറിച്ചും ചികിത്സ തേടുന്ന രോഗികളോ അഡ്മിറ്റിൽ കഴിയുന്ന രോഗികളോ മരണപ്പെട്ടാൽ അതിനെ കുറിച്ചും ഏറ്റവും അടുത്ത ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകളെയും അതത് പ്രവിശ്യകളിലെ ആരോഗ്യ വകുപ്പിനെയും സ്വകാര്യ ആശുപത്രികൾ ഉടനടി അറിയിക്കണം. കുറ്റകൃത്യങ്ങളിൽപ്പെട്ട് പരിക്കേറ്റവർ ചികിത്സ തേടിയാലും അത്തരക്കാർക്ക് ചികിത്സ നൽകിയാലും ആംബുലൻസ് സേവനം തേടിയാലും അക്കാര്യവും ബന്ധപ്പെട്ട വകുപ്പുകളെ സ്വകാര്യ ആശുപത്രികൾ ഉടനടി അറിയിക്കൽ നിർബന്ധമാണ്. വാഹനാപകടങ്ങളെയും അപകടങ്ങളിൽ പരിക്കേറ്റവരെയും കുറിച്ചുള്ള പൂർണ വിവരങ്ങൾ സ്വകാര്യ ആശുപത്രികൾ സൂക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Adjust Story Font
16

