Quantcast

സൗദിയില്‍ ബാങ്കിങ് ഫിനാന്സിങ് മേഖലകളില്‍ സ്വദേശിവല്‍ക്കരണ തോത് വര്‍ധിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം

രാജ്യത്തെ ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ 94 ശതമാനം പേരും സ്വദേശികളാണെന്ന് മന്ത്രാലയം സെക്രട്ടറി ഫൈസല്‍ അല്‍ ദഫിയാന്‍ പറഞ്ഞു. ഫിനാന്‍സിംഗ് മേഖലയിലെ 88 ശതമാനം തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MediaOne Logo

Web Desk

  • Published:

    28 July 2021 11:09 PM IST

സൗദിയില്‍ ബാങ്കിങ് ഫിനാന്സിങ് മേഖലകളില്‍ സ്വദേശിവല്‍ക്കരണ തോത് വര്‍ധിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം
X

സൗദിയില്‍ ബാങ്കിങ് ഫിനാന്‍സിങ് മേഖലകളില്‍ സ്വദേശിവല്‍ക്കരണ തോത് വര്‍ധിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം. ബാങ്കിംഗ് മേഖലയിലെ 94 ശതമാനം തൊഴിലുകളും ഫിനാന്‍സിങ് മേഖലയിലെ 88 ശതമാനം തൊഴിലുകളും സ്വദേശിവല്‍ക്കരിച്ചതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി മാനവ വിഭവശേഷി സാമൂഹിക വികനസ മന്ത്രാലയ അസിസ്റ്റന്റ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

രാജ്യത്തെ ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ 94 ശതമാനം പേരും സ്വദേശികളാണെന്ന് മന്ത്രാലയം സെക്രട്ടറി ഫൈസല്‍ അല്‍ ദഫിയാന്‍ പറഞ്ഞു. ഫിനാന്‍സിംഗ് മേഖലയിലെ 88 ശതമാനം തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സെക്രട്ടറി. രാജ്യത്തെ യുവ തലമുറ അവരുടെ ചുമതകള്‍ കാര്യക്ഷമമായി ഏറ്റെടുക്കാനുള്ള കഴിവ് ആര്‍ജിച്ചുവെന്നതിനുള്ള തെളിവ് കൂടിയാണ് ബാങ്കിങ് മേഖലയിലെ ഉയര്‍ന്ന് സ്വദേശി നിരക്കെന്നും ഫൈസല്‍ അല്‍ ദഫിയാന്‍ പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് സംവിധാനം മുഖേന മൂന്ന് ലക്ഷത്തി നാല്‍പ്പതിനായിരം സ്വദേശികള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തിനകം തൊഴില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ണ്ണിതമായ സ്വദേശി വല്‍ക്കരണത്തെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരം തിരിക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണവും ആവശ്യമായ സ്വദേശി അനുപാതവും സന്തുലിതമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

TAGS :

Next Story