സൗദി ദേശീയ ജീവകാരുണ്യ ക്യാമ്പയിൻ;ഇഹ്‌സാൻ പ്ലാറ്റ്ഫോം വഴി റമദാൻ 3 മുതൽ സംഭാവനകൾ നൽകാം
ആറാം പതിപ്പിന് അനുമതി നൽകി സൽമാൻ രാജാവ്

റിയാദ്: സൗദിയുടെ ഔദ്യോഗിക ജീവകാരുണ്യ പ്ലാറ്റ്ഫോമായ ഇഹ്‌സാൻ വഴി നടപ്പിലാക്കുന്ന ദേശീയ ജീവകാരുണ്യ കാമ്പയിന്റെ ആറാം പതിപ്പിന് ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. റമദാൻ 3നാണ് ഈ വർഷത്തെ കാമ്പയിൻ ഔദ്യോഗികമായി ആരംഭിക്കുന്നത്. പുണ്യ മാസമായ റമദാനിൽ സഹായമർഹിക്കുന്നവരിലേക്ക് കാരുണ്യമെത്തിക്കാനും സാമൂഹിക ഐക്യദാർഢ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലും പിന്തുണയിലുമാണ് ഇഹ്‌സാൻ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും പ്രവാസിക്കും വളരെ ലളിതമായും സുതാര്യമായും തങ്ങളുടെ ദാനധർമ്മങ്ങൾ നിർവഹിക്കാൻ ഇതിലൂടെ സാധിക്കും.
Next Story
Adjust Story Font
16

