Quantcast

പ്രവാചക നിന്ദക്കെതിരെ സൗദി പത്രം; മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ദരിച്ച് മറുപടി

ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തി പത്രത്തിന്റെ എഡിറ്റോറിയൽ ഡയരക്ടറായ മുഹമ്മദ് ഹളാള് തയ്യാറാക്കിയ ലേഖനം അറബ് ലോകത്ത് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2022-06-07 18:28:38.0

Published:

7 Jun 2022 11:00 PM IST

പ്രവാചക നിന്ദക്കെതിരെ സൗദി പത്രം; മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ദരിച്ച് മറുപടി
X

റിയാദ്: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ഗാന്ധിയുടെ ചിത്രം സഹിതം സൗദിയിലെ പ്രമുഖ പത്രം പ്രസിദ്ധീകരിച്ച ലേഖനം അറബ് വംശജർക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാ ഗാന്ധിയുടെ ചിത്രവും പ്രവാചകനെ കുറിച്ച് നടത്തിയ വിഖ്യാത പരാമർശങ്ങളുൾപ്പെടുത്തിയാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്. ബിജെപി ദേശീയ വക്താവ് നുപൂർ ശർമ, ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ എന്നിവർ നടത്തിയ പ്രവാചക നിന്ദക്കെതിരെ സൗദി അറേബ്യയിലെ പ്രമുഖ ഓൺലൈൻ പത്രമായ സബഖാണ് മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഉദ്ദരിച്ചുകൊണ്ട് മറുപടി നൽകിയത്.

ഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തി പത്രത്തിന്റെ എഡിറ്റോറിയൽ ഡയരക്ടറായ മുഹമ്മദ് ഹളാള് തയ്യാറാക്കിയ ലേഖനം അറബ് ലോകത്ത് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 17 വർഷങ്ങൾക്ക് മുമ്പ് 2005 ൽ ഡാനിഷ് പത്രമായ ജില്ല്യാൻഡ്‌സ് പോസ്റ്റെണ് പ്രവാചകനെ നിന്ദിച്ചു കൊണ്ട് കാർട്ടൂണ് പ്രസിദ്ധീകരിച്ച സാഹചര്യവും തുടർന്ന് ആഗോള തലത്തിൽ ഡാനിഷ് ഉൽപ്പന്നങ്ങൾ ജനങ്ങൾ ബഹിഷ്‌കരിച്ചതും ഓർമ്മപ്പെടുത്തി കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. പ്രവാചകനെ കുറിച്ച് ഹീനമായ പ്രസ്താവനകൾ ഇറക്കുന്നവർ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ഓർക്കണമെന്ന് ലേഖനം ആവശ്യപ്പെട്ടു. ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമായി ഇന്ത്യയിൽ ജീവിക്കുന്ന 195 ദശലക്ഷത്തിലധികം വരുന്ന മുസ്‌ലിംകളുടെ വികാരത്തെ ഭരണകക്ഷി വക്താവ് മാനിച്ചില്ലെന്നും, ഔദ്യോഗികവും ജനകീയവുമായ രോഷം ആളി കത്തിച്ചുവെന്നും ലേഖനം കുറ്റപ്പെടുത്തി. ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും കുറിച്ച് വിവിധ ഘട്ടങ്ങളിൽ മഹാത്മാ ഗാന്ധി നടത്തിയ വിഖ്യാത പരാമർശങ്ങളെ ഉദ്ദരിച്ചുകൊണ്ടാണ് ലേഖനത്തിലുടനീളം പ്രവാചക നിന്ദ നടത്തിയ ഭരണ കക്ഷി നേതാക്കളെ പത്രം ഓർമ്മിപ്പിക്കുന്നത്. അറബ് വംശജർക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെയും ലേഖനം വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

TAGS :

Next Story