കൂടുതൽ കരുത്തിൽ സൗദി തുറമുഖങ്ങൾ; മാർച്ചിൽ യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും വൻ കുതിപ്പ്
യാത്രക്കാരുടെ എണ്ണത്തിൽ 25.89%ന്റെ വർധനവുണ്ടായി

റിയാദ്: മേഖലയിൽ സംഘർഷ സാഹചര്യങ്ങൾ തുടരുന്നതിനിടെ സൗദിയിലെ തുറമുഖങ്ങൾ വഴി നടത്തുന്ന ചരക്ക് നീക്കത്തിലും യാത്രികരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയതായി സൗദി പോർട്‌സ് അതോറിറ്റി (മാവാനി). 2026 മാർച്ച് മാസത്തിലെ കണക്കുകൾ മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ നേട്ടം. തുറമുഖങ്ങൾ വഴിയുള്ള ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്‌നറുകളുടെ എണ്ണത്തിൽ 6.66 ശതമാനത്തിന്റെ വർധനവുണ്ടായി.
മൊത്തം 4,56,600 കണ്ടെയ്‌നറുകളാണ് കഴിഞ്ഞ മാസം കൈകാര്യം ചെയ്തത്. തുറമുഖങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 25.89 ശതമാനത്തിന്റെ ഗണ്യമായ വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 1,124 കപ്പലുകളാണ് സൗദി തുറമുഖങ്ങളിൽ എത്തിയത്. ഇവയിലൂടെ 1.12 കോടി ടൺ ചരക്കുകൾ നീക്കം ചെയ്തു. 34,500 വാഹനങ്ങളും 6,35,200 കന്നുകാലികളും കഴിഞ്ഞ മാസം തുറമുഖങ്ങൾ വഴി രാജ്യത്തെത്തി.
Next Story
Adjust Story Font
16

