Quantcast

തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകാൻ സംവിധാനവുമായി സൗദി പ്രൊമോഷൻ ഓഫ് വെർച്യൂ കമ്മീഷൻ

തങ്ങളുടെ ഔദ്യോഗിക ആപ്പായ 'മബ്‌റൂർ' വഴിയാണ് കമ്മീഷൻ ഈ സേവനം ലഭ്യമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 May 2026 3:24 PM IST

Saudi Promotion of Virtue Commission launches system to provide guidance to pilgrims
X

റിയാദ്: വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും എത്തുന്ന തീർഥാടകർക്ക് ഹജ്ജ് മാർ​ഗനിർദേശങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും കൈമാറുന്നതിനായി 'ലൊക്കേഷൻ നോട്ടിഫിക്കേഷൻ' സംവിധാനം സജീവമാക്കി 'ജനറൽ പ്രസിഡൻസി ഓഫ് ദി കമ്മീഷൻ ഫോർ പ്രൊമോഷൻ ഓഫ് വെർച്യൂ. തങ്ങളുടെ ഔദ്യോഗിക ആപ്പായ 'മബ്‌റൂർ' വഴിയാണ് കമ്മീഷൻ ഈ സേവനം ലഭ്യമാക്കുന്നത്.

ഹജ്ജ്, ഉംറ തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ ബോധവൽക്കരണ വിവരങ്ങൾ ഏറ്റവും ഫലപ്രദമായ രീതിയിൽ എത്തിക്കുകയാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിൽ തീർഥാടകർ നിൽക്കുന്ന കൃത്യമായ ലൊക്കേഷൻ മനസ്സിലാക്കി, അവരുടെ സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് നോട്ടിഫിക്കേഷനുകളായി നിർദേശങ്ങൾ എത്തിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഡിജിറ്റൽ സേവന ശൃംഖല ശക്തമാക്കുന്നതിനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.

TAGS :

Next Story