സാർവത്രിക ആരോഗ്യ പരിരക്ഷാ സൂചിക: ജി 20 ൽ പത്താം സ്ഥാനം നേടി സൗദി
2025-ലെ ശരാശരി ആയുർദൈർഘ്യം 79.7 വർഷമായി

റിയാദ്: സാർവത്രിക ആരോഗ്യ പരിരക്ഷാ സൂചികയിൽ വമ്പൻ പുരോഗതി കൈവരിച്ച് സൗദി അറേബ്യ. ജി 20 രാജ്യങ്ങളിൽ പത്താം സ്ഥാനമാണ് രാജ്യം നേടിയത്. ലോകാരോഗ്യ സംഘടനയുടെയും ലോകബാങ്കിന്റെയും ട്രാക്കിംഗ് യൂണിവേഴ്സൽ ഹെൽത്ത് കവറേജ്: ഗ്ലോബൽ മോണിറ്ററിംഗ് റിപ്പോർട്ട് 2025 ലാണ് ഇക്കാര്യം പറയുന്നത്.
ഏറ്റവും പുതിയ അപ്‌ഡേറ്റിൽ സൗദിയുടെ സ്‌കോർ 83 പോയിന്റിലെത്തിയിരിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ ഒമ്പത് പോയിന്റ് വർധനവാണ് രേഖപ്പെടുത്തിയത്. ഉയർന്ന ആരോഗ്യ പരിരക്ഷയുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ് സൗദിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
2016-ൽ ഏകദേശം 74 വർഷമായിരുന്നു സൗദിയിലെ ശരാശരി ആയുർദൈർഘ്യം. എന്നാൽ 2025-ൽ ഏകദേശം 79.7 വർഷമായി വർധിച്ചു. 2030-ഓടെ 80 വർഷമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. അസുഖങ്ങൾ നേരത്തെ കണ്ടെത്തി പ്രതിരോധിക്കാൻ ഒരുക്കിയ ആരോഗ്യ സംവിധാനങ്ങളുടെ വികസനമാണ് കുതിപ്പിന് കാരണം. സിഹ്ഹത്തീ, സിഹ്ഹ വെർച്വൽ ഹോസ്പിറ്റൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകിയതും വളർച്ചയുടെ കാരണമായി.
Adjust Story Font
16

