ജലവിതരണത്തിൽ സൗദി ആഗോളതലത്തിൽ ഒന്നാമത്: മാധ്യമ വകുപ്പ് മന്ത്രി
പ്രതിദിന ജല ഉത്പാദനം 1.6 കോടി ഘനമീറ്ററിലധികം

റിയാദ്: ജലവിതരണത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാമതാണെന്ന് മാധ്യമ വകുപ്പ് മന്ത്രി സൽമാൻ അൽ ദോസരി. റിയാദിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി പ്രതിദിനം 1.6 കോടി ക്യുബിക് മീറ്ററിലധികം ജലം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ജനസംഖ്യയുടെ ഏകദേശം 83 ശതമാനത്തിനും സേവനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോധവൽക്കരണ കാമ്പയിനുകളിലൂടെ ജലം പാഴാക്കൽ 2019 ലെ 33 ശതമാനത്തിൽ നിന്ന് ഏകദേശം 28 ശതമാനമായി കുറച്ചതായും പറഞ്ഞു. ജല സുസ്ഥിരത, പ്രതിരോധ പ്രാദേശികവൽക്കരണം, സംസ്‌കാരം, ടൂറിസം, കായികം, ഡിജിറ്റൽ പരിവർത്തനം എന്നിവയിലെ നേട്ടങ്ങളും അൽ ദോസാരി ചൂണ്ടിക്കാട്ടി.
Next Story
Adjust Story Font
16

