Quantcast

സ്റ്റിയറിങ് തകരാർ: 260 മെഴ്സിഡസ് ബെൻസ് ആക്‌ട്രോസ് ട്രക്കുകളും തിരിച്ചുവിളിച്ച് സൗദി

തിരിച്ചുവിളിച്ചത് 2025, 2026 മോഡലുകൾ

MediaOne Logo

Web Desk

  • Updated:

    2026-08-09 11:34:34

Published:

3 Aug 2026 5:54 PM IST

Saudi Arabia recalls 260 Mercedes-Benz Actros trucks due to steering defect.
X

റിയാദ്: സ്റ്റിയറിങ് സിസ്റ്റത്തിലെ തകരാർ മൂലം 260 മെഴ്സിഡസ് ബെൻസ് ആക്‌ട്രോസ് ട്രക്കുകളും തിരിച്ചുവിളിച്ച് സൗദി വാണിജ്യ മന്ത്രാലയം. തകരാർ സുരക്ഷാ നിലവാരത്തെ ബാധിച്ചേക്കുമെന്നതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. 2025, 2026 മോഡലുകളിലെ ട്രക്കുകളാണ് തിരിച്ചുവിളിച്ചത്.

സ്റ്റിയറിങ് ആം പൊട്ടാൻ കാരണമായേക്കാവുന്ന സ്റ്റിയറിങ് സിസ്റ്റത്തിലെ നിർമാണ തകരാറുകളാണ് നടപടിക്ക് കാരണം. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

മുൻ സീറ്റ് ബെൽറ്റിലെ തകരാറ് മൂലം 2025 മോഡൽ 96 ഓഡി Q 5 കാറുകളും മന്ത്രാലയം തിരിച്ചുവിളിച്ചിട്ടുണ്ട്. Recalls.sa ൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) നൽകി തങ്ങളുടെ വാഹനം തിരിച്ചുവിളിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മന്ത്രാലയം ഉടമകളോട് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്താൻ അംഗീകൃത ഡീലർമാരുമായി ബന്ധപ്പെടാനും നിർദേശിച്ചു.

മെഴ്സിഡസ് ട്രക്കുകൾ തിരിച്ചുവിളിക്കുന്നതിന് 26047 ആണ് റഫറൻസ് നമ്പറെന്നും പറഞ്ഞു. 8002440338 എന്ന നമ്പറിലൂടെ ഇബ്രാഹിം അൽജുഫാലി ഇൻഡസ്ട്രിയൽ എക്യുപ്മെന്റ് കമ്പനിയുമായി ബന്ധപ്പെടാമെന്നും അറിയിച്ചു. ഔഡി കാറുകൾ തിരിച്ചുവിളിക്കുന്നതിന് 26054 ആണ് റഫറൻസ് നമ്പർ. 8001180099 എന്ന നമ്പറിലൂടെ സമാകോ ഓട്ടോമോട്ടീവ് കമ്പനിയുമായി ബന്ധപ്പെടാം.

TAGS :

Next Story