Quantcast

സൗദി ശൂറാ കൗണ്‍സില്‍; രണ്ടാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ സല്‍മാന്‍ രാജാവ് ഓണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്തു

ശൂറ കൗണ്‍സില്‍ അടുത്തിടെ ചില ഭേദഗതികളോടെ പുതിയ കമ്മിറ്റികള്‍ ചേര്‍ത്തും മറ്റ് കമ്മിറ്റികളെ ലയിപ്പിച്ചും കൗണ്‍സിലിലെ കമ്മിറ്റികളുടെ എണ്ണം പതിനഞ്ചാക്കി മാറ്റി

MediaOne Logo

Web Desk

  • Published:

    30 Dec 2021 12:47 PM GMT

സൗദി ശൂറാ കൗണ്‍സില്‍; രണ്ടാംവര്‍ഷ പ്രവര്‍ത്തനങ്ങള്‍ സല്‍മാന്‍ രാജാവ് ഓണ്‍ലൈന്‍വഴി ഉദ്ഘാടനം ചെയ്തു
X

സൗദി ഷൂറാ കൗണ്‍സിലിന്റെ എട്ടാം സെഷന്റെ രണ്ടാം വര്‍ഷത്തെ പ്രവൃത്തനങ്ങള്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു പരിപാടി.

വിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങളോടെ ആരംഭിച്ച ശൂറാ കൗണ്‍സിലില്‍ സ്പീക്കര്‍ ഷെയ്ഖ് ഡോ. അബ്ദുല്ല അല്‍-ഷൈഖ് സല്‍മാന്‍ രാജാവിനെ സ്വാഗതം ചെയ്തു.

ദൈവത്തിനും രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രയത്‌നിക്കുന്ന സല്‍മാന്‍ രാജാവിനും നന്ദി പറഞ്ഞ അദ്ദേഹം, തുടര്‍ച്ചയായ പരിഷ്‌കാരങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും രാജ്യത്തെ സമര്‍ത്ഥമായി മുന്നോട്ട് നയിക്കുന്ന അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

കൊറോണ മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ രാജ്യം തുടരുകയാണെന്നും അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ക്കും സഹോദര രാഷ്ട്രങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം രാജ്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അന്താരാഷ്ട്ര സമൂഹവുമായുള്ള വിവേകപൂര്‍ണ്ണമായ നയങ്ങള്‍ കൊണ്ടും, നീതിപൂര്‍വമായ നിലപാടുകള്‍, ക്രിയാത്മകമായ സഹകരണം എന്നിവ കൊണ്ടും പ്രാദേശികതലത്തിലും അന്തര്‍ദേശീയ തലത്തിലും രാജ്യം അഭിമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, ജി20 നേതാക്കളുടെ ഉച്ചകോടിക്ക് രാജ്യം ആതിഥേയത്വം വഹിച്ചു. കൂടാതെ ഇറ്റാലിയില്‍ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യം പങ്കെടുത്തു. റോം കാലാവസ്ഥാ ഉച്ചകോടിയിലും രാജ്യം സാനിധ്യമറിയിച്ചു.

തുടര്‍ന്ന് 'ഗ്രീന്‍ സൗദി അറേബ്യ, ഗ്രീന്‍ മിഡില്‍ ഈസ്റ്റ്' സംരംഭങ്ങളും രാജ്യത്ത് ആരംഭിച്ചു. അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ഗ്രീന്‍ മിഡില്‍ ഈസ്റ്റ് ഇനിഷ്യേറ്റീവ് ഉച്ചകോടിക്ക് സൗദി ആതിഥേയത്വം വഹിക്കുകയാണ്. പ്രകൃതിയെയും മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ലക്ഷ്യമിട്ടുള്ള ഗുണപരമായ പദ്ധതികളുടെ പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയുടെ കാതല്‍.

ശൂറാ കൗണ്‍സിലിന്റെ എട്ടാം സമ്മേളനത്തിന്റെ ആദ്യ വര്‍ഷം നിരവധി കരട് നിയമങ്ങളും ചട്ടങ്ങള്‍, ഉടമ്പടികള്‍, കരാറുകള്‍ എന്നിവയെക്കുറിച്ചുള്ള കാര്യമായ പഠനങ്ങളും ഭരണതലത്തില്‍ നടന്നതായി അദ്ദേഹം വിശദീകരിച്ചു.

ഈ പശ്ചാത്തലത്തില്‍ ശൂറ കൗണ്‍സില്‍ അടുത്തിടെ ചില ഭേദഗതികളോടെ പുതിയ കമ്മിറ്റികള്‍ ചേര്‍ത്തും മറ്റ് കമ്മിറ്റികളെ ലയിപ്പിച്ചും കൗണ്‍സിലിലെ കമ്മിറ്റികളുടെ എണ്ണം പതിനഞ്ചാക്കി മാറ്റി.

സല്‍മാന്‍ രാജാവും രാജകുമാരനും ശൂറ കൗണ്‍സിലിന് നല്‍കുന്ന പിന്തുണയും താല്‍പ്പര്യവുമാണ് കൗണ്‍സിലിന്റെ പുരോഗതിയുടെ പിന്‍ബലം. കൗണ്‍സിലിനെ ഏല്‍പ്പിച്ച ചുമതലകള്‍ പൂര്‍ത്തീകരിക്കുന്നതിലും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും കൗണ്‍സില്‍ ഭാരവാഹികളും അംഗങ്ങളും ജീവനക്കാരും നടത്തുന്ന പ്രയത്‌നത്തിനും അര്‍പ്പണബോധത്തിനും കൗണ്‍സിലുമായി സഹകരിച്ച എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

TAGS :

Next Story