Quantcast

ജിസിസി രാജ്യങ്ങളിലെ ആക്രമണം; ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി സൗദി

ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അതൃപ്തി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    2 March 2026 6:07 PM IST

Saudi Arabia summons Iranian ambassador over attacks in GCC countries
X

റിയാദ്: രാജ്യത്തെയും സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ തുടർന്ന് രാജ്യത്തെ ഇറാൻ അംബാസഡർ അലി റെസ ഇനായതിയെ വിളിച്ചുവരുത്തി സൗദി വിദേശകാര്യ മന്ത്രാലയം. രാജ്യത്തിനും ഗൾഫ് രാജ്യങ്ങൾക്കുമെതിരായ ആക്രമണങ്ങളിലുള്ള രാജ്യത്തിന്റെ അതൃപ്തി ഇറാൻ അംബാസഡറെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അൽ ഖുറൈജി അറിയിച്ചു. ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു.

മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്തുന്ന തരത്തിൽ രാജ്യങ്ങളുടെ പരമാധികാരം ലംഘിക്കുന്നതിനെ പൂർണമായും തള്ളിക്കളയുന്നതായും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും പ്രദേശവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അൽ-ഖുറൈജി പറഞ്ഞു.

TAGS :

Next Story