Quantcast

സ്തനാർബുദം നേരത്തേ കണ്ടെത്താൻ സൗദി

600 വനിതകൾക്ക് സൗജന്യ മാമോഗ്രാം പരിശോധന

MediaOne Logo

Gulf Desk

  • Published:

    10 Oct 2026 5:20 PM IST

Saudi Arabia to detect breast cancer early
X

റിയാദ്: 600 വനിതകൾക്ക് സൗജന്യ മാമോഗ്രാം പരിശോധന നടത്താനൊരുങ്ങി സൗദി അറേബ്യ. സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാമ്പയിൻ.

സൗദിയിൽ 40നും അതിന് മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പരിശോധനാ കാമ്പയിൻ. 600 സൗജന്യ മാമോഗ്രാം പരിശോധനകൾ ഇതിന്റെ ഭാഗമായി ഒരുക്കും. സ്തനാർബുദ ബോധവത്കരണ മാസത്തോട് അനുബന്ധിച്ചാണ് പദ്ധതി. ഹ്യുണ്ടായ്, സൗദി ജർമൻ ഹെൽത്ത് തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെയാണ് പരിശോധനകൾ. ഷീ ഡ്രൈവ്‌സ് ദ വേൾഡ് എന്ന പേരിലാണ് കാമ്പയിൻ. മൂന്ന് മാസം നീണ്ടുനിൽക്കുന്നതാണ് കാമ്പയിൻ. ബോധവത്കരണ പരിപാടികളും ഈ കാലയളവിൽ സംഘടിപ്പിക്കും.

രാജ്യത്ത് കഴിഞ്ഞ 12 മാസത്തിനിടെ സ്തനാർബുദ പരിശോധന നടത്തിയവർ വെറും 17 ശതമാനം മാത്രമാണ്. എന്നാൽ 35 ശതമാനം പേർ പരിശോധന നടത്താൻ പദ്ധതിയിടുന്നതായും സർവേകൾ വ്യക്തമാക്കുന്നു. അടുത്തമാസം സ്ത്രീകൾക്കായി സൗജന്യ പ്രതിവാര വെൽനെസ് ക്ലാസുകളും കാമ്പയിന്റെ ഭാഗമായി ഉണ്ടാകും. സ്തനാർബുദ അതിജീവിതയ്ക്ക് കാർ സമ്മാനമായി നൽകാനും പദ്ധതിയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സൗദി ജർമൻ ഹെൽത്തിന്റെ വെബ്സൈറ്റ് വഴി ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

TAGS :

Next Story