Quantcast

ഭീമൻ ജെറ്റുകൾ വാങ്ങാൻ സൗദിയ

എയർബസ്, ബോയിങ് കമ്പനികളുമായി ചർച്ച

MediaOne Logo

Web Desk

  • Published:

    6 Feb 2026 6:20 PM IST

Saudia to buy giant jets
X

റിയാദ്: ഭീമൻ ജെറ്റുകൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യയുടെ മുൻനിര വിമാനക്കമ്പനിയായ സൗദിയ. ഇതിനായി എയർബസ്, ബോയിങ് കമ്പനികളുമായി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. കുറഞ്ഞത് 150 നാരോബോഡി, വൈഡ്‌ബോഡി ജെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നതായാണ് റിപ്പോർട്ട്. രണ്ട് നിർമാതാക്കുടെയും മോഡലുകൾ പഠിക്കുകയാണെന്നും അവയുടെ മോഡലോ വലുപ്പമോ തീരുമാനിച്ചിട്ടില്ലെന്നുമാണ് വിവരം.

80 വർഷത്തെ പാരമ്പര്യമുള്ള സൗദിയ എയർലൈൻ മുമ്പും വലിയ ഓർഡറുകൾ നൽകിയിട്ടുണ്ട്. 2024 ൽ 105 എയർബസ് നാരോബോഡി ജെറ്റുകൾ കമ്പനി വാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ബോയിങ്ങിൽ നിന്ന് മൂന്ന് ഡസനിലധികം 787 ഡ്രീംലൈനറുകൾ ഓർഡർ ചെയ്തു. 10 എണ്ണം കൂടി വാങ്ങാനിടയുണ്ട്.

ഗവൺമെന്റ് ഉടമസ്ഥതയിലുള്ള സൗദിയ മതപരമായ തീർഥാടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. അതേസമയം റിയാദ് എയർ വിനോദസഞ്ചാരികളെയും ലക്ഷ്യമിടും.

TAGS :

Next Story