സൗദിയുടെ ബജറ്റ് മിച്ചം ഇത്തവണ റെക്കോര്‍ഡിലെത്തുമെന്ന് പഠനം
ബജറ്റ് മിച്ചം 28400 കോടി റിയാലായി ഉയരുമെന്നാണ് സാമ്പത്തിക പഠനം.

സൗദി അറേബ്യയുടെ ബജറ്റ് മിച്ചം ഇത്തവണ റെക്കോര്‍ഡിലെത്തുമെന്ന് അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ പഠനം. ആഭ്യന്തര ഉല്‍പാദനത്തിന്‍റെ ഏഴര ശതമാനത്തിന് തുല്യമായ ഇരുപത്തിയെട്ടായിരത്തി നാഞ്ഞൂറ് കോടി റിയാല്‍ ബജറ്റില്‍ മിച്ചം വരുമെന്ന് കമ്പനി പുറത്ത് വിട്ട പഠന റിപ്പോര്‍ട്ട് പറയുന്നു.
അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ ഗ്രൂപ്പായ ബെല്‍ട്ടന്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലാണ് രാജ്യം റെക്കോര്‍ഡ് സാമ്പത്തിക വളര്‍ച്ച നേടുമെന്ന് പ്രവചിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 28400 കോടി റിയാലിന്റെ മിച്ചം ബജറ്റില്‍ രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആഭ്യന്തര ഉല്‍പാദനത്തിന്റെ 7.6 ശതമാനം വരും ഇത്. പൊതു വരുമാനത്തില്‍ 36400 കോടി റിയാലിന്‍റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഒപ്പം എണ്ണ മേഖല വരുമാനം 54 ശതമാനം വരെ വര്‍ധിച്ച് 86600 കോടി റിയാലിലെത്തും. പൊതുധന വിനിയോഗം ബജറ്റില്‍ കണക്കാക്കിയതിനെക്കാള്‍ പൂജ്യം ദശാംശ ആറ് ശതമാനം വര്‍ധിച്ച് 1045 ബില്യണ്‍ റിയാലാകുമെന്നും സാമ്പത്തിക പഠന റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ എണ്ണ വരുമാനത്തിലുണ്ടായ വര്‍ധനവാണ് സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടിയത്. രണ്ടാം പാദത്തില്‍ എണ്ണ വരുമാനം തൊണ്ണൂറ് ശതമാനം വരെ വര്‍ധിച്ചത് വഴി 7800 കോടി റിയാലിന്റെ ബജറ്റ് മിച്ചം നേടാന്‍ സഹായിച്ചതായി ബെല്‍ട്ടന്‍ ഗ്രൂപ്പ് സാമ്പത്തി വിദഗ്ദ റവാന്‍ അലി പറഞ്ഞു.
Adjust Story Font
16

