Quantcast

സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് കരുത്താർജിക്കുന്നു; ആസ്തി 913 ബില്യൺ ഡോളറായി വർധിച്ചു

പി.ഐ.എഫിന് കീഴിൽ 103 കമ്പനികളാണ് പ്രവർത്തിച്ച് വരുന്നത്.

MediaOne Logo

Web Desk

  • Published:

    14 Aug 2025 10:40 PM IST

സൗദിയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് കരുത്താർജിക്കുന്നു; ആസ്തി 913 ബില്യൺ ഡോളറായി വർധിച്ചു
X

റിയാദ് സൗദി അറേബ്യയുടെ സോവറേനിയൻ ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടിൻറെ ആസ്തിയിൽ വലിയ വർധനവ് രേഖപ്പെടുത്തി. 2024 അവസാനത്തിൽ പി.ഐ.എഫ് ആസ്തി 913 ബില്യൺ ഡോളറിലെത്തിയതായി കമ്പനി പുറത്ത് വിട്ട വാർഷികവലോകന റിപ്പോർട്ട വ്യക്തമാക്കുന്നു. റിപ്പോർട്ട് സൗദി അറേബ്യയുടെ സാമ്പത്തിക പരിവർത്തനത്തെ നയിക്കുന്നതിലും ആഗോള വിപണികളെ രൂപപ്പെടുത്തുന്നതിലും പി.ഐ.എഫിന്റെ വളർന്ന്‌കൊണ്ടിരിക്കുന്ന പങ്കിനെ എടുത്തുകാണിക്കുന്നതായി പി.ഐ.എഫ് ഗവർണർ യാസിർ അൽ റുമയ്യാൻ പറഞ്ഞു.

പി.ഐ.എഫിന് കീഴിൽ 103 കമ്പനികളാണ് പ്രവർത്തിച്ച് വരുന്നത്. 2024 അവസാനത്തോടെ മൊത്തം പോർട്ട്ഫോളിയോ 225 ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 മുതൽ ഫണ്ടിന്റെ ശരാശരി മൊത്തം പോർട്ട്ഫോളിയോ റിട്ടേൺ പ്രതിവർഷം 7.2% ആയി തുടരുകയാണ്. കമ്പനിയുടെ മുൻഗണനാ മേഖലകളിലെ സഞ്ചിത നിക്ഷേപങ്ങൾ 171 ബില്യൺ ഡോളറിലധികം കവിഞ്ഞതായും റിപ്പോർട്ട് പറയുന്നു. പി.ഐ.എഫ് ശക്തമായ ബ്രാൻഡ് വളർച്ചയും ഇക്കാലയളവിൽ രേഖപ്പെടുത്തി, 2024 ൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായതും അതിവേഗം വളരുന്നതുമായ സോവറിൻ വെൽത്ത് ഫണ്ട് ബ്രാൻഡായും പി.ഐ.എഫ് മാറി.

TAGS :

Next Story