Quantcast

സുതാര്യതയിൽ രണ്ടാം സ്ഥാനം; റിയൽ എസ്റ്റേറ്റ് മേഖലയിൽ നേട്ടവുമായി സൗദി

നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് സൗദി ഈ നേട്ടം കൈവരിച്ചത്

MediaOne Logo

Web Desk

  • Published:

    6 Sept 2024 4:55 PM IST

സുതാര്യതയിൽ  രണ്ടാം സ്ഥാനം; റിയൽ എസ്റ്റേറ്റ് മേഖലയിൽ നേട്ടവുമായി സൗദി
X

ജിദ്ദ: റിയൽ എസ്റ്റേറ്റ് വിപണിയിൽ മികച്ച നേട്ടവുമായി സൗദി അറേബ്യ. ജെ.എൽ.എൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് സുതാര്യതയുടെ കാര്യത്തിൽ മികച്ച രണ്ടാമത്തെ രാജ്യമായി സൗദി എത്തിയത്. സർക്കാർ നടപ്പിലാക്കിയ നിയമഭേദഗതിയാണ് നേട്ടത്തിന് കാരണമായത്. നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് സൗദി ഈ നേട്ടം കൈവരിച്ചത്. റിയൽ എസ്റ്റേറ്റ് സംവിധാനങ്ങളും റെഗുലേറ്ററി ചട്ടക്കൂടുകളും നവീകരിക്കുന്നതു ൾപ്പെടെ 18 പുതിയ നിയമനിർമാണങ്ങളാണ് രാജ്യം ഈ മേഖലയിൽ നടത്തിയത്. ഇതിൻറെ ഫലം കൂടിയാണ് ഈ നേട്ടം.

സുതാര്യത മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും നിരന്തരമായി രാജ്യം നടപടികൾ സ്വീകരിച്ചുപോന്നു. വിഷൻ 2030ൻറെ ഭാഗമായായിരുന്നു പുതിയ പരിഷ്‌കാരങ്ങൾ. ആഗോളതലത്തിൽ 38-ാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ സുതാര്യതയുടെ മേഖലയിൽ കൈവരിച്ച നേട്ടം ഏറെ ശ്രദ്ധേയമാണ്. റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ, ഡിജിറ്റൽ ഡാറ്റ ലഭ്യമാക്കിയതുൾ പടെയുള്ള പുതിയ പരിഷ്‌കാരങ്ങൾ നേട്ടത്തിന് കാരണമായി. നിലവിൽ സൗദി അറേബ്യ നടപ്പാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരവികസന പദ്ധതികൾ സാധ്യമാക്കുന്നതിൽ ഉയർന്ന സുതാര്യത പ്രധാന പങ്ക് വഹിക്കും.

TAGS :

Next Story