Quantcast

അറബ് ബോക്സ് ഓഫീസിൽ കൈയടിനേടി 'സെവൻ ഡോഗ്സ്'; 5 ദിവസം കൊണ്ട് 91 ലക്ഷം ഡോളർ കളക്ഷൻ

വിറ്റുപോയത് 12 ലക്ഷത്തിലേറെ ടിക്കറ്റുകൾ

MediaOne Logo

Web Desk

  • Published:

    1 Jun 2026 9:40 PM IST

Seven Dogs wins applause at Arab box office; collects $9.1 million in 5 days
X

റിയാദ്: അറബ് ചലച്ചിത്ര ലോകത്ത് റെക്കോർഡ് കുതിപ്പുമായി സൗദി ചിത്രം 'സെവൻ ഡോഗ്സ്' തിയേറ്ററുകളിൽ മുന്നേറുന്നു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിനുള്ളിൽ തന്നെ ചിത്രത്തിന്റെ ആകെ വരുമാനം 91 ലക്ഷം ഡോളർ പിന്നിട്ടതായി ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവിധ അറബ് രാജ്യങ്ങളിലെ തീയേറ്ററുകളിലേക്ക് പ്രേക്ഷകർ കൂട്ടത്തോടെ ഒഴുകിയെത്തുന്നതാണ് ചിത്രത്തിന്റെ ഈ വൻ വിജയത്തിന് പിന്നിൽ. പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം അറബ് ലോകത്താകമാനമായി ഇതിനകം 12 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽക്കേ ഉയർന്ന വ്യൂവർഷിപ്പ് റേറ്റ് നിലനിർത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട്.

ആദ്യ നാല് ദിവസത്തിനുള്ളിൽ 78 ലക്ഷം ഡോളറായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. എന്നാൽ അഞ്ചാം ദിവസം പിന്നിട്ടപ്പോഴേക്കും ഇത് 91 ലക്ഷം ഡോളറിലേക്ക് കുതിച്ചുയർന്നു. തിയേറ്ററുകളിൽ പ്രേക്ഷകരുടെ എണ്ണം ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്.‌ അറബ് വിപണിയിലെ വൻ വിജയത്തിന് ശേഷം രാജ്യാന്തര തലത്തിലേക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഇതിന്റെ ഭാഗമായി ജൂൺ 25 മുതൽ ചിത്രം ടർക്കിഷ് തിയേറ്ററുകളിലും പ്രദർശനത്തിനെത്തും. ഈ പുതിയ നീക്കം ചിത്രത്തിന് പുതിയ അന്താരാഷ്ട്ര മാർക്കറ്റുകളിലേക്കുള്ള വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

TAGS :

Next Story