കടലിൽ വെച്ച് കപ്പലിന് മെക്കാനിക്കൽ തകരാർ: റാബിഗ് തീരത്ത് ഏഴുപേരെ രക്ഷപ്പെടുത്തി
രക്ഷപ്പെടുത്തിയത് ആറ് സൗദി പൗരന്മാരെയും ഒരു ഈജിപ്ഷ്യൻ പൗരനെയും

റിയാദ്: കടലിൽ വെച്ച് കപ്പലിന് മെക്കാനിക്കൽ തകരാറുണ്ടായതിനെ തുടർന്ന് സൗദിയിലെ റാബിഗ് ഗവർണറേറ്റ് തീരത്ത് ഏഴുപേരെ രക്ഷപ്പെടുത്തി. മക്ക ബോർഡർ ഗാർഡിലെ തിരച്ചിൽ, രക്ഷാ സംഘമാണ് ഏഴ് പേരെ രക്ഷപ്പെടുത്തിയത്.
ആറ് സൗദി പൗരന്മാരെയും ഒരു ഈജിപ്ഷ്യൻ പൗരനെയുമാണ് രക്ഷപ്പെടുത്തിയതെന്ന് ബോർഡർ ഗാർഡ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. അപകട വിവരം ലഭിച്ചയുടനെ, രക്ഷാപ്രവർത്തകർ ഉടനടി സ്ഥലത്തെത്തി ഏഴ് പേരെയും പരിക്കുകളില്ലാതെ കരയിലെത്തിക്കുകയായിരുന്നു.
Next Story
Adjust Story Font
16

