ഷാഫി പറമ്പിൽ എംപിക്ക് സ്വീകരണം
ജിദ്ദയിലും മക്കയിലുമായി വിവിധ പരിപാടികളിൽ പങ്കെടുക്കും

മക്ക: സൗദിയിൽ എത്തിയ ഷാഫി പറമ്പിൽ എം.പി.യെ ഒ.ഐ.സി.സി. നേതാക്കൾ ജിദ്ദ എയർപോർട്ടിൽ സ്വീകരിച്ചു. ജിദ്ദയിലും മക്കയിലുമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇന്ന് വൈകുന്നേരം ജിദ്ദയിൽ നടക്കുന്ന ഒ.ഐ.സി.സി. പരിപാടിയിൽ സംസാരിക്കും.
നാളെ വൈകിട്ട് മക്ക യു.ഡി.എഫ്. സംഘടിപ്പിച്ചിരിക്കുന്ന സ്‌നേഹ സംഗമത്തിൽ ഷാഫി പറമ്പിൽ പങ്കെടുക്കും. പരിപാടിയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷ്‌റഫ് എന്നിവരും പങ്കെടുക്കുന്നുണ്ട്. മക്ക ഒ.ഐ.സി.സി. നൽകിയ സ്വീകരണത്തിൽ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ, ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി, ട്രഷറർ റൈഫ് കണ്ണൂർ, വൈസ് പ്രസിഡന്റ് ഹബീബ് കോഴിക്കോട്, വനിതാ വിംഗ് കോർഡിനേറ്റർ അജഷ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.
Next Story
Adjust Story Font
16

