Quantcast

സൗദി കിഴക്കൻ പ്രവിശ്യയിലെ റോഡുകളിൽ സിഗ്നൽ ഒഴിവാക്കുന്ന പരീക്ഷണത്തിന് തുടക്കം

ദമ്മാമിലെ പ്രിൻസ് നായിഫ്-കിങ് അബ്ദുൽ അസീസ് ഇന്റർജങ്ഷനിൽ ആദ്യഘട്ടം

MediaOne Logo

Web Desk

  • Published:

    30 March 2026 9:42 PM IST

Signal-free road test begins in Saudi Eastern Province
X

റിയാദ്: സൗദിയിലെ ദമ്മാം നഗരത്തിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പ്രധാന ജങ്ഷനുകളിലെ ട്രാഫിക് സിഗ്നലുകൾ ഒഴിവാക്കി പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പരിഷ്കാരം നടപ്പിലാക്കാൻ ദമ്മാം മുനിസിപ്പാലിറ്റി. പ്രിൻസ് നായിഫ് റോഡും കിങ് അബ്ദുൽ അസീസ് റോഡും സംഗമിക്കുന്ന ജങ്ഷനിലാണ് ആദ്യഘട്ടത്തിൽ ട്രാഫിക് സിഗ്നലുകൾ നീക്കം ചെയ്യുന്നത്.

കിഴക്കൻ പ്രവിശ്യക്ക് കീഴിലുള്ള മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പരിഷ്കാരം ഗതാഗത പ്രവാഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കും. ദമ്മാമിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് കുറക്കുന്നതിനും വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.

നേരത്തെ സമാനമായ രീതിയിൽ അൽ-ഖോബാർ മുനിസിപ്പാലിറ്റിയും ഗതാഗത പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്മാർട്ട് സിറ്റി സൂചികയിൽ ഖോബാറിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളെ എഐയുമായി ബന്ധിപ്പിക്കാനാണ് ഖോബാർ അധികൃതരുടെ നീക്കം.

TAGS :

Next Story