ജൂൺ മുതൽ റിയാദിലേക്ക് നേരിട്ടുള്ള സർവീസുമായി സിംഗപ്പൂർ എയർലൈൻസ്
ആഴ്ചയിൽ 4 സർവീസുകൾ

റിയാദ്: സിംഗപ്പൂരിൽ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് സിംഗപ്പൂർ എയർലൈൻസ് അടുത്ത ജൂൺ മുതൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ. ആഴ്ചയിൽ നാല് സർവീസുകളാണുണ്ടാകുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സർവീസുകൾ. സർവീസിനായി സൗദി എയർ കണക്ടിവിറ്റി പ്രോഗ്രാം സിംഗപ്പൂർ എയർലൈൻസുമായി കരാറിൽ ഒപ്പുവച്ചു.
എയർബസ് A350-900 മീഡിയം റേഞ്ച് വിമാനമായിരിക്കും സർവീസ് നടത്തുക. അതിൽ രണ്ട് ക്ലാസുകളിലായി 303 സീറ്റുകളുണ്ടാകും. ബിസിനസ് ക്ലാസിൽ 40 സീറ്റുകളും ഇക്കണോമി ക്ലാസിൽ 263 സീറ്റുകളും.
Next Story
Adjust Story Font
16

