Quantcast

സൗദിയിൽ ഹൗസ് ഡ്രൈവറാകാൻ പ്ലാനുണ്ടോ? ഇനി വെറുതെ പോരാ, പരീക്ഷ എഴുതി ജയിക്കണം

കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് പരീക്ഷാ കേന്ദ്രമുള്ളത്

MediaOne Logo

Gulf Desk

  • Published:

    21 Sept 2026 8:28 PM IST

സൗദിയിൽ ഹൗസ് ഡ്രൈവറാകാൻ പ്ലാനുണ്ടോ? ഇനി വെറുതെ പോരാ, പരീക്ഷ എഴുതി ജയിക്കണം
X

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ പോകുന്നവർക്ക് സ്‌കിൽ ടെസ്റ്റ് (തൊഴിൽ നൈപുണ്യ പരീക്ഷ) നിർബന്ധമാക്കി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ, ഇനിമുതൽ പരീക്ഷ പാസാകുന്നവർക്ക് മാത്രമേ വിസ സ്റ്റാമ്പിങ് അടക്കമുള്ള തുടർനടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പോർട്ടലായ 'മുസാനിദ്' പ്ലാറ്റ്ഫോമിൽ ഇതിനായുള്ള അപ്ഡേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മറ്റ് ഗാർഹിക വിസകൾക്ക് നിലവിൽ സ്‌കിൽ ടെസ്റ്റ് ബാധകമാക്കിയിട്ടില്ല. തിയറിയും പ്രാക്ടിക്കലും അടങ്ങുന്ന പരീക്ഷയ്ക്ക് കേരളത്തിലെ ഏക പരീക്ഷാ കേന്ദ്രം കൊച്ചിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചിക്ക് പുറമെ മുംബൈ, ബെംഗളൂരു, മധുരൈ, ലഖ്നൗ, ഗാസിയാബാദ്, അജ്മീർ തുടങ്ങിയ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗാർഥികൾ സ്‌കിൽ ടെസ്റ്റ് പ്രോഗ്രാമിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പാസ്പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത ശേഷമാണ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്. തൊഴിൽ മേഖല രാജ്യാന്തര നിലവാരത്തിലേക്ക് പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ സൗദി ലേബർ കാറ്റഗറിയിലുള്ള തസ്തികകൾക്ക് സ്‌കിൽ ടെസ്റ്റ് ഏർപ്പെടുത്തിയിരുന്നു. നിലവിൽ ലോഡിങ്-അൺലോഡിങ് വിസകൾ ഉൾപ്പെടെ മുഴുവൻ ലേബർ വിസകൾക്കും ഇത് നിർബന്ധമാണ്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൗസ് ഡ്രൈവർമാരിലേക്കും നിബന്ധന വ്യാപിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story