എസ്.ടി.സിയുടെ പുതിയ ഓഫർ; അതിവേഗ ഇന്റർനെറ്റ് വെറും 172 റിയാലിന്
ബൈത്തി ബേസിക് എന്ന പേരിലായിരിക്കും പുതിയ പാക്കേജ്

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്.ടി.സി. അതിവേഗ ഫൈബർ ഒപ്റ്റിക് ഇന്റർനെറ്റ് കണക്ഷൻ പാക്കേജ് പ്രഖ്യാപിച്ചു. 'ബൈത്തി ബേസിക്' എന്ന പേരിൽ അവതരിപ്പിച്ച ഈ പാക്കേജ്, ഉപഭോക്താക്കൾക്ക് 172.5 റിയാൽ നിരക്കിൽ ലഭ്യമാകും.
ഈ പാക്കേജിലൂടെ സെക്കൻഡിൽ 300 എംബി ഡൗൺലോഡ് സ്പീഡും, 100 എംബി അപ്ലോഡ് സ്പീഡും ലഭിക്കും. കൂടാതെ, പാക്കേജ് എടുക്കുന്നവർക്ക് മൊബൈൽ ഫോണുകൾക്കുള്ള എസ്.ടി.സി. ടിവി ആപ്പും ഉപയോഗിക്കാൻ സാധിക്കും. വാറ്റ് ഉൾപ്പെടെ 172.5 റിയാലായിരിക്കും ഈ സേവനത്തിന്റെ നിരക്ക്. 24 മാസത്തെ കാലാവധിയുള്ള ഈ ഓഫർ ലഭിക്കുന്നതിന് 12 മാസത്തെ കരാർ ഒപ്പുവയ്ക്കണം. കരാർ കാലാവധിക്ക് ശേഷം യഥാർത്ഥ നിരക്കായ 287.5 റിയാലിലേക്ക് നിരക്ക് മാറും.ഇൻസ്റ്റലേഷൻ, മോഡം എന്നിവ കമ്പനി സൗജന്യമായി നൽകും. ഒരു തിരിച്ചറിയൽ കാർഡിൽ ഒരു കണക്ഷൻ മാത്രമേ അനുവദിക്കുകയുള്ളൂ.
Next Story
Adjust Story Font
16

