Quantcast

'കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്രവും' പ്രവാസി വെൽഫയർ ചർച്ച

റീജണൽ കമ്മിറ്റി അംഗം അഷ്‌റഫ് പിടി ചർച്ച നയിച്ചു

MediaOne Logo

Web Desk

  • Published:

    16 Aug 2025 10:41 PM IST

Stolen Democracy and Indian Freedom Pravasi Welfare Discussion
X

ദമ്മാം: പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ ഘടകം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് 'കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്രവും' എന്ന തലക്കെട്ടിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു. റീജണൽ കമ്മിറ്റി അംഗം അഷ്‌റഫ് പിടി ചർച്ച നയിച്ചു. ആരിഫലി പ്രമേയ അവതരണവും റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൗസിയ വിഷയാവതരണവും നടത്തി. ഭരണഘടനാ സ്ഥാപനങ്ങൾ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കണമെന്നും ജനത്തിന്റെ പരമാധികാരത്തെ ഇലക്ഷൻ കമ്മീഷൻ തടഞ്ഞിരിക്കുന്നു എന്നുള്ള വസ്തുതയാണ് വോട്ടർ പട്ടിക ക്രമക്കേടിനെ തെളിവുകളോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തു കൊണ്ടുവന്നിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ഹിഷാം എസ്ടി, മെഹബൂബ്, അബ്ദുറഊഫ്, രജ്‌ന ഹൈദർ, ഷനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭരണഘടനയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡൻറ് താഹിറ ഷജീർ അധ്യക്ഷതവഹിച്ചു. നുഅമാൻ സ്വാഗതവും, അൻവർ സലിം സമാപനവും നിർവഹിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുത്തു.

TAGS :

Next Story