ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ്
വാഹനമോടിക്കുന്നവർക്ക് ട്രാഫിക് വിഭാഗത്തിന്റെ ജാഗ്രതാ നിർദേശം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. ഇന്ന് രാവിലെ ആരംഭിച്ച പൊടിക്കാറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. വാഹനമോടിക്കുന്നവർക്ക് ട്രാഫിക് വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം ഉറപ്പാക്കുകയും വേഗത കുറക്കുകയും വേണമെന്ന് നിർദേശത്തിലുണ്ട്. ദൂരക്കാഴ്ച കുറവുള്ളതിനാൽ സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്നു.
അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ ട്രാക്കുകൾ മാറരുത്. ഹൈവേകളിലും എക്‌സിറ്റുകളിലും ട്രാഫിക് പൊലീസ് സാന്നിധ്യമുണ്ട്. ഹൈവേകളില്‍ സഞ്ചരിക്കുന്നവര്‍ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലും വിമാനഗതാഗതത്തെ ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് ജിദ്ദയിൽ പൊടിക്കാറ്റ് വീശുന്നത്.
Adjust Story Font
16

